ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഇറാന്‍ പൗരന്മാരെ ചോദ്യം ചെയ്യുന്നു. എംബസിക്ക് സമീപം താമസിക്കുന്ന ഇറാന്‍ പൗരന്‍മാരെയാണ് ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ ചോദ്യം ചെയ്യുന്നത്. ഇവര്‍ വിസ കാലാവധി കഴിഞ്ഞിട്ടും ഡല്‍ഹിയില്‍ തന്നെ താമസിച്ചുവരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഉല്‍ ഹിന്ദ് എന്ന ഭീകര സംഘടന രംഗത്തെത്തി. സമൂഹ മാധ്യമ പോസ്റ്റിലൂടെയാണ് സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തത്. അന്വേഷണ ഏജന്‍സികള്‍ ജെയ്ഷ് ഉല്‍ ഹിന്ദ് സംഘടനയടെ സന്ദേശം പരിശോധിച്ചു വരികയാണ്. സ്ഫോടനത്തിന്റെ അന്വേഷണ ചുമതല എന്‍ഐഎയ്ക്ക് ഏറ്റെടുത്തിട്ടുണ്ട്. എന്‍എസ്ജി കമാന്‍ഡോ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.