സംസ്ഥാനത്ത് പള്‍സ് പോളിയൊ വിതരണം നാളെ; 24,690 ബൂത്തുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പള്‍സ് പോളിയൊ വിതരണം നാളെ. സംസ്ഥാനത്ത് 24,690 ബൂത്തുകള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. വട്ടിയൂര്‍ക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ പോളിയോ വിതരണത്തിന് തുടക്കം കുറിക്കും.

അഞ്ച് വയസില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പള്‍സ് പോളിയൊ തുള്ളിമരുന്ന് നല്‍കണം. സംസ്ഥാനത്തൊട്ടാകെ 24,49,222 കുട്ടികള്‍ക്കാണ് തുള്ളി മരുന്ന് നല്‍കുക. രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പോളിയോ തുള്ളിമരുന്നിന്റെ വിതരണം. കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പോളിയോ വിതരണം.

അങ്കണവാടികള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, അരോഗ്യ കേന്ദ്രങ്ങള്‍, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ബൂത്തുകള്‍ സജ്ജമാക്കും. കൊവിഡ് ബാധിതരോ, നിരീക്ഷണത്തിലോ ഉള്ള കുട്ടികളുണ്ടെങ്കില്‍ ക്വാറന്റീന്‍ കാലാവധി കഴിയുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി തുള്ളിമരുന്ന് നല്‍കുമെന്ന് ആരോ?ഗ്യ വകുപ്പ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News