ജെ.എന്‍.യു കാമ്പസിന് മുന്നില്‍ വന്‍ പോലീസ് സന്നാഹം; വിന്യസിച്ചിരിക്കുന്നത് 700 പോലീസുകാരെ

ന്യൂഡല്‍ഹി: ജെ.എന്‍.യു കാമ്പസിന് മുന്നില്‍ വന്‍ പോലീസ് സന്നാഹത്തെ വ്യന്യസിപ്പിച്ചു. കാമ്പസിന്റെ വിവിധ കവാടങ്ങളില്‍ 700 പോലീസുകാരെയാണ് വ്യന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ രാത്രി വിദ്യാര്‍ഥികളെയും അധ്യാപകരെയും മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചതിന് പിന്നാലെയാണ് കാമ്പസിന് മുന്നില്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ വന്‍ പ്രതിഷേധം തുടരുകയാണ്. എബിവിപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരിക്കേറ്റ വിദ്യാര്‍ഥികളുടെ ആരോപണം.

ഡല്‍ഹി പോലീസ് അക്രമികള്‍ക്ക് കൂട്ടുനിന്നുവെന്നും ആരോപണം ഉയരുന്നുണ്ട്. ഞായറാഴ്ച വൈകുന്നേരമാണ് കാമ്പസിനുള്ളിലും സബര്‍മതി ഹോസ്റ്റലിനുള്ളിലും കടന്ന് മുഖംമൂടി സംഘം ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തില്‍ യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷിന് ഉള്‍പ്പടെ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News