KeralaNewsRECENT POSTS
കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥന്‍ സ്‌റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍
കൊല്ലം: കൊല്ലത്ത് പോലീസ് സ്റ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍. ഏഴുകോണ്‍ പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളും കുണ്ടറ പടപ്പക്കര സ്വദേശിയുമായ സ്റ്റാലിന്‍ ആണ് ആത്മഹത്യ ചെയ്തത്. സ്റ്റേഷനിലെ ജനറേറ്റര്‍ റൂമിലാണ് സ്റ്റാലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്റ്റാലിന്‍ ഇന്നലെ രാത്രി ജി.ഡി ഡ്യൂട്ടിയില്‍ ആയിരുന്നു. രാവിലെ കൂടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ സ്റ്റാലിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജനറേറ്റര്‍ റൂമില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News