Home-bannerNationalNewsRECENT POSTS
യു.പിയില്‍ ഇരുനില ബസ് ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച് കത്തി 20 മരണം
കനൗജ്: ഉത്തര്‍പ്രദേശിലെ കനൗജില്‍ ചരക്കുലോറിയുമായി കൂട്ടിയിടിച്ച് ഇരുനില സ്ലീപ്പര്‍ കോച്ചിന് തീപിടിച്ച് 20 പേര്‍ മരിച്ചു. 45 യാത്രക്കാരുമായി പോകുകയായിരുന്ന ബസാണ് ഗിനോയി ഗ്രാമത്തിനു സമീപം അഗ്‌നിക്കിരയായത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. ജയ്പൂരില്‍നിന്ന് കൗനൗജിലെ ഗുര്‍ഷായ്ഗഞ്ചിലേക്കുവന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News