24.4 C
Kottayam
Sunday, June 14, 2026

ഇമ്മാതിരി വല്ലതും കുട്ടികളുടെ കൈയ്യില്‍ കണ്ടാല്‍ അച്ഛനമ്മമാര്‍ സൂക്ഷിച്ചോ.. മുന്നറിയിപ്പ് നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കുറിപ്പ് വൈറലാകുന്നു

Must read

കോഴിക്കോട്: കുട്ടികളെയും യുവാക്കളെയും വഴിതെറ്റിക്കുന്ന മയക്കുമരുന്നിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു. ഫറോക്ക് സിഐ കൃഷ്ണന്‍ കെ കാളിദാസ് ആണ് ഇത്തരം എന്തെങ്കിലും യുവാക്കള്‍ക്കിടയില്‍ കണ്ടാല്‍ അച്ഛനമ്മമാര്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പോടെ ചിത്രം പങ്ക് വെച്ചിരിക്കുന്നത്.

സിഗരറ്റില്‍ പുരട്ടി വലിക്കുന്ന ഹാഷിഷ് ഓയിലിന്റെയും (വലത്ത്) ഇത് ഉപയോഗിച്ച ശേഷം കണ്ണ് ചുവക്കുന്നത് മാറ്റാന്‍ സഹായിക്കുന്ന ഐഡ്രോപ്പിന്റെയും (ഇടത്ത്) ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. പരുത്തിപ്പാറ എന്ന സ്ഥലത്ത് നിന്ന് പിടിച്ചെടുത്തതാണ് ഇവയെന്നും പോസ്റ്റിലുണ്ട്.

കൃഷ്ണന്‍ കെ കാളിദാസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇതാ ഇമ്മാതിരി വല്ലതും നമ്മുടെ യുവാക്കള്‍ക്കിടയില്‍ കണ്ടാല്‍, അല്ലേല്‍ ഫ്രീകന്‍സിന്റെ കൈവശം കണ്ടാല്‍ അച്ഛനമ്മമാരെ സൂക്ഷിച്ചോ. ഇന്നല്ലെങ്കില്‍ നാളെ നമ്മുടെ മക്കള്‍ ഭ്രാന്തന്മാരാവും. അല്ലേല്‍ നമ്മുടെ മക്കളെ കല്ല്യാണം കഴിക്കുന്ന ചില യുവാക്കളും അത് പോലെ ആവും

- Advertisement -

(വലത് വശം: ഹാഷിഷ് ഓയില്‍ — സിഗരറ്റില്‍ പുരട്ടി വലിക്കുന്നു, ഇടത് വശം: I -Boric കണ്ണ് ചുവന്നത് അച്ഛനമ്മയോ മറ്റാരെങ്കിലോ കാണും എന്നതിനാല്‍ കണ്ണിന്റെ ചുവപ്പ് മാറ്റാന്‍ ഒന്ന് രണ്ട് drop ഇടും അതോടെ കണ്ണിന്റെ ചുവപ്പ് മാറി കണ്ണുകള്‍ സാധാ പോലെയാവും).

- Advertisement -

എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് ഹാഷിഷ് ഓയില്‍ പിടിക്കുക എന്നത്. കുറച്ചാണെങ്കിലും പിടിച്ചല്ലോ.

Disadvantages……..

തലച്ചോറിനെ കാര്‍ന്ന് തിന്നും, ഓക്കാനവും ഛര്‍ദ്ദിയും, വയറ്റില്‍ മലബന്ധം അടിഞ്ഞു കൂടല്‍, മോടോര്‍ കോര്‍ഡിനേഷന്‍ നഷ്ട്ടപ്പെടും, ശ്വസനം മാറി മറിയും, Heartbeat വര്‍ദ്ധിക്കും, BP കൂടും, അമിത ഉറക്കം,

- Advertisement -

Heart Attack, വിഷാദം, ഉത്കണ്ഠ, പരിഭ്രാന്തി, സ്വയം നിയന്ത്രിക്കാനുള്ള കഴിവ് നഷ്ടപ്പെടും, കുറേ കാലം ഉപയോഗിച്ചാല്‍ ഭ്രാന്താവും, സത്യത്തില്‍ നമ്മുടെ നാടിനെ മുന്നോട്ട് കൊണ്ട് പോകേണ്ട യുവാക്കള്‍ ശ്രദ്ധിക്കണം ലെ (kozhikode Feroke police station….. Paruthippara എന്ന സ്ഥലത്ത് ഇന്ന് പിടിച്ചത് )

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുവതിയെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം മാവിൽ കെട്ടിത്തൂക്കി; അറസ്റ്റിലായ പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

ബഗഹ: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് കാടത്തം നിറഞ്ഞ ക്രൂരത. 25 വയസ്സുകാരിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം മാവിൻ കൊമ്പിൽ കെട്ടിത്തൂക്കിയ ഭർത്താവ് ഒടുവിൽ...

‘ആ മുഴയാണ് ഇപ്പോൾ കാൻസറായി മാറിയത്, രോഗം മൂന്നാം സ്റ്റേജിൽ’; അർബുദ വാർത്ത സ്ഥിരീകരിച്ച് രേണു സുധി

കൊച്ചി: ബിഗ് ബോസ് മുൻതാരവും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധി ഗുരുതരമായ രോഗാവസ്ഥയിലാണെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തകൾ വാസ്തവമാണെന്ന് വ്യക്തമായി. തനിക്ക് കാൻസർ...

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഖബറടക്കം ജൂലൈ 9-ന്; മൂന്ന് നഗരങ്ങളിലായി മൂന്ന് ദിവസം നീളുന്ന വിലാപയാത്ര

ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക ഖബറടക്ക ചടങ്ങുകൾ ജൂലൈ 9-ന് നടക്കുമെന്ന് റിപ്പോർട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ്സ് ടിവി...

തൃശ്ശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചു; വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾ ചികിത്സയിൽ, സംസ്ഥാനത്ത് രോഗബാധിതർ 132 ആയി

തൃശ്ശൂര്‍: കേരളത്തിൽ വിവിധ ജില്ലകളിൽ ആശങ്ക പരത്തിക്കൊണ്ട് ഷിഗെല്ല (Shigella) രോഗബാധ തൃശ്ശൂര്‍ ജില്ലയിലും സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ട് കുട്ടികള്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. നാല് വയസ്സുള്ള പെണ്‍കുട്ടിയും ഏഴ്...

പോലീസ് സ്റ്റേഷനുള്ളിൽ മദ്യസൽക്കാരം; ചേലക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അടക്കം മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ, കമ്മീഷണറുടെ നിർദ്ദേശപ്രകാരം മിന്നൽ പരിശോധന

തൃശ്ശൂര്‍: പൊതുജനങ്ങൾക്ക് സുരക്ഷയൊരുക്കേണ്ട പോലീസ് സ്റ്റേഷനുള്ളില്‍ നിയമം കാക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ പരസ്യമായി മദ്യസല്‍ക്കാരം നടത്തിയ സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കുന്നംകുളം എസിപി നടത്തിയ വിശദമായ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ...

Popular this week