ഓണ്‍ലൈനില്‍ പരിചയപ്പെട്ട യുവതിയെ കാണാന്‍ യുവാവ് യാത്ര ചെയ്തത് 2,000 കിലോമീറ്റര്‍! ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി

ഓണ്‍ലൈനില്‍ പരിചയപ്പെട്ട യുവതിയെ കാണാന്‍ 2000 കിലോ മീറ്റര്‍ ദൂരം യാത്ര ചെയ്ത് എത്തിയ യുവാവിന് ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനെത്തിയ യു.പി സ്വദേശിയായ ഇരുപത് വയസ്സുള്ള സല്‍മാന്‍ എന്ന യുവാവാണ് അവസാനം ലോക്കപ്പിലായത്. ഉത്തര്‍പ്രദേശ് സ്വദേശിയായ സല്‍മാന്‍ ബംഗളുരുവില്‍ മെക്കാനിക് ആയി ജോലി ചെയ്തു വരികയായിരുന്നു. ലഖ്‌നൗ സ്വദേശിയായ പെണ്‍കുട്ടിയുമായി ഓണ്‍ലൈനിലൂടെയാണ് യുവാവ് പരിചയപ്പെട്ടത്.

പെണ്‍കുട്ടിയുടെ പിറന്നാള്‍ ദിവസം സര്‍പ്രൈസായി മുന്നില്‍ എത്താനായിരുന്നു സല്‍മാന്റെ തീരുമാനം. ഇതിനായി ബംഗളുരുവില്‍ നിന്നും വിമാനമാര്‍ഗം ലഖ്‌നൗവില്‍ എത്തി. ഇവിടെ നിന്നും പെണ്‍കുട്ടിയുടെ വീടുള്ള ലക്ഷ്മിപൂര്‍ ഖേരിയിലേക്ക് ബസ് മാര്‍ഗം പുറപ്പെട്ടു. 2000 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത്. കാമുകിക്ക് പിറന്നാള്‍ സമ്മാനമായി ചോക്ലേറ്റും ടെഡി ബെയറുമെല്ലാം കരുതിയിരുന്നു. പക്ഷേ ട്വിസ്റ്റ് എന്ന് അതൊന്നുമല്ല, സന്തോഷത്തോടെ തന്നെ സ്വീകരിക്കുന്ന കാമുകിയെ പ്രതീക്ഷിച്ച സല്‍മാന് ലഭിച്ചത് ഒരു പോലീസ് കേസാണ്.

ഇത്രനാളും ഓണ്‍ലൈനില്‍ ചാറ്റ് ചെയ്ത യുവാവിനെ അറിയില്ലെന്ന് പെണ്‍കുട്ടി ഉറപ്പിച്ച് പറഞ്ഞതാണ് യുവാവിന് വിനയായത്. ഇതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസിനെ വിളിക്കുകയായിരുന്നു. ഇതോടെ സല്‍മാന്റെ പ്രണയകഥയ്ക്ക് ആന്റി ക്ലൈമാക്‌സുമായി. ഞായറാഴ്ച്ച പോലീസ് സ്റ്റേഷനിലാണ് സല്‍മാന്‍ അന്തിയുറങ്ങിയത്. അടുത്ത ദിവസം യുവാവിനെ ജാമ്യത്തില്‍ വിട്ടു. ഇനി ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകരുതെന്ന് സല്‍മാന് താക്കീതും നല്‍കണമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News