പ്രതിയെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട പോലീസുകാരന്‍ അറസ്റ്റില്‍; ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു

ന്യൂഡല്‍ഹി: പ്രതിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ പോലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. ഡല്‍ഹിയിലാണ് സംഭവം. ഹെഡ് കോണ്‍സ്റ്റബിള്‍ രാകേഷ് കുമാറിനെയാണ് ജോലിയില്‍ നിന്നു പിരിച്ചു വിട്ടത്. ഇയാള്‍ അറസ്റ്റിലാണ്.

ഇയാളുടെ രണ്ടു സഹായികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കവര്‍ച്ച കേസിലെ പ്രതിയെയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ജാമിയ നഗര്‍ പോലീസ് സ്റ്റേഷനില്‍ ഒളിപ്പിക്കുകയും ചെയ്തു. പിന്നീട് പ്രതിയെ മോചിപ്പിക്കണമെങ്കില്‍ മൂന്ന് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ പ്രതിയുടെ സഹോദരിയെ സമീപിച്ചു.

പ്രതിയുടെ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് ഹെഡ് കോണ്‍സ്റ്റബിള്‍ രാകേഷ് കുമാറാണ് ഈ തട്ടികൊണ്ടുപോകലിന് പിന്നിലെന്ന് കണ്ടെത്തിയത്. പിന്നീട് ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News