പത്തനംതിട്ടയില്‍ മദ്യലഹരിയില്‍ പോലീസുകാര്‍ തമ്മില്‍ തല്ലി

പത്തനംതിട്ട: പത്തനംതിട്ട എ.ആര്‍ ക്യാമ്പില്‍ മദ്യ ലഹരിയില്‍ പോലീസുകാര്‍ തമ്മില്‍ തല്ലി. മദ്യപിച്ച് എത്തിയ ഉദ്യോഗസ്ഥര്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നുമാണ് വിവരം.

സംഭവത്തില്‍ എസ്‌ഐ ജയകുമാര്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് പാചകക്കാരന്‍ ചികിത്സ തേടി. എസ്പിയുടെ മെസിലെ ജോലിയെ ചൊല്ലിയാണ് സംഘര്‍ഷം തുടങ്ങിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

അതേസമയം തിരുവനന്തപുരം ബാലരാമപുരത്ത് മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്ത് യുവാവിനെ കൊലപ്പെടുത്തി. കരമന സ്വദേശി ശ്യാം ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് സധിയാണ് പ്രതിയെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇയാള്‍ ഒളിവിലാണ്.

സംഭവ സ്ഥലത്തുണ്ടായിരുന്ന അതിഥി തൊഴിലാളികളാണ് ഇക്കാര്യം പ്രദേശവാസികളെ അറിയിച്ചത്. ശ്യാമിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. സംഭവത്തില്‍ സധിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

o

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News