home bannerKeralaNews
അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ മൂന്ന് പ്രവാസികള്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍
കൊച്ചി: അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ മൂന്ന് പ്രവാസികള്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍. രണ്ട് തൃശൂര്‍ സ്വദേശികളിലും ഒരു എറണാകുളം സ്വദേശിയിലുമാണ് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 7.25ന് അബുദാബിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയ യാത്രക്കാരായിരുന്നു ഇവര്‍. വിമാനത്തില്‍ 181 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇന്നലെ മൂന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് കൊച്ചിയില്‍ ഇറങ്ങിയത്.
മൂന്ന് വിമാനങ്ങളിലായി 545 പ്രവാസികള്‍ കൂടി ഇന്നലെ നെടുമ്പാശേരിയിലെത്തി. ദുബൈയില്‍ നിന്നു 181 യാത്രക്കാരും ദോഹയില്‍ നിന്നു 183 യാത്രക്കാരുമാണ് എത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News