ആദിവാസി യുവതിയെ പീഡിപ്പിച്ചു; പോലീസുകാരന് സസ്‌പെന്‍ഷന്‍

ഉദയ്പുര്‍: പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന ആദിവാസി യുവതിയുടെ പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ദതു. രാജസ്ഥാനിലെ ഉദയ്പുര്‍ ജില്ലയിലാണ് സംഭവം.

ഒരു പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പരാതിക്കാരിയായ യുവതിയെയും മാതാപിതാക്കളെയും മറ്റൊരാളെയും കോണ്‍സ്റ്റബിള്‍ ജിതേന്ദ്രയും പനാര്‍വ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രാജ്കുമാറും സ്വകാര്യവാഹനത്തില്‍ ഗുജറാത്തിലേക്ക് കൊണ്ടുപോയിരുന്നു.

കാണാതായ പെണ്‍കുട്ടിയെക്കുറിച്ച് ഇവര്‍ക്ക് അറിയാമെന്നാണ് പോലീസ് സംശയിച്ചത്. ഗുജറാത്തിലേക്ക് പോകുന്നതിന് മുന്‍പ് യുവതിയെയും മാതാപിതാക്കളെയും പോലീസ് പോസ്റ്റില്‍ താമസിപ്പിച്ചിരുന്നു. ഇവിടെ വച്ചാണ് പീഡനം നടന്നതെന്ന് പെണ്‍കുട്ടി ആരോപിക്കുന്നു.

തുടര്‍ന്ന് ഗുജറാത്തില്‍ നിന്നും മടങ്ങിയെത്തിയ ഇവര്‍ സംഭവത്തെക്കുറിച്ച് നാട്ടുകാരെ അറിയിച്ചു. ഇതിനുപിന്നാലെ പോലീസ് സ്റ്റേഷനിലെത്തി പീഡന പരാതി നല്‍കി. പോലീസ് ആദ്യം കേസെടുക്കാന്‍ തയാറായിരുന്നില്ല. തുടര്‍ന്ന് സ്ഥലം എംഎല്‍എ ബാബുലാലിന്റെ ഇടപെടലിലാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയാറായത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് കോണ്‍സ്റ്റബിള്‍ ജിതേന്ദ്രയെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. മറ്റ് രണ്ടു പോലീസുകാര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News