28.2 C
Kottayam
Friday, June 5, 2026

വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളയക്കുന്ന മെസേജിന് ഗ്രൂപ്പ് അഡ്മിന്‍ ഉത്തരവാദിയല്ല; ഹൈക്കോടതി

Must read

ചെന്നൈ: വാട്സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങള്‍ മോശമായതോ കുറ്റകരമായതോ ആയ രീതിയില്‍ മെസേജുകള്‍ അയക്കുകയാണെങ്കില്‍ അതിന് ഗ്രൂപ്പിന്റെ അഡ്മിന്‍ ഉത്തരവാദിയാകില്ലെന്ന് ഹൈക്കോടതി. മദ്രാസ് ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് വിധി പുറപ്പെടുവിച്ചത്.

ഇത്തരം കേസുകളില്‍ കുറ്റവാളിയായ, മെസേജ് അയച്ച വ്യക്തിക്കൊപ്പം വാട്സാപ്പ് ഗ്രൂപ്പിലെ അഡ്മിന്‍ വിചാരണ നേരിടേണ്ടതില്ലെന്നും കോടതി വിധിയില്‍ പറയുന്നു.
ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥനാണ് വിധി പുറപ്പെടുവിച്ചത്. ഇതേ വിഷയത്തില്‍ ഈ വര്‍ഷമാദ്യം ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ഉദ്ധരിച്ചായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി.

‘കാരൂര്‍ ലോയേഴ്സ്’ എന്ന വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനും ഹരജിക്കാരനുമായ അഭിഭാഷകന്‍ ആര്‍. രാജേന്ദ്രന് അനുകൂലമായായിരുന്നു കോടതി വിധി.
വാട്സാപ്പ് ഗ്രൂപ്പില്‍ വന്ന തെറ്റായ മെസേജിന്റെ പേരില്‍ രാജേന്ദ്രനെതിരെ കേസെടുക്കരുതെന്ന് കാരൂര്‍ ജില്ലാ പൊലീസിനോട് കോടതി ഉത്തരവിട്ടു. ഗ്രൂപ്പിന്റെ അഡ്മിനിസ്ട്രേറ്റര്‍ എന്ന പദവി മാത്രമാണ് രാജേന്ദ്രന് ഉണ്ടായിരുന്നതെങ്കില്‍ അതിന്റെ പേരില്‍ അദ്ദേഹത്തെ ക്രിമിനല്‍ വിചാരണക്ക് വിധേയനാക്കരുതെന്നും കോടതി പറഞ്ഞു.

അതേസമയം രാജേന്ദ്രനെതിരെ മറ്റ് തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിന് സാധിക്കുകയാണെങ്കില്‍ ഇദ്ദേഹത്തെ ഉള്‍പ്പെടുത്തി കേസെടുത്ത് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. ‘കാരൂര്‍ ലോയേഴ്സ്’ എന്ന വാട്സാപ്പ് ഗ്രൂപ്പിലെ അംഗമായ പച്ചൈയപ്പന്‍ എന്നയാള്‍ പോസ്റ്റ് ചെയ്ത വളരെ കുറ്റകരമായ ഒരു മെസേജിന്റെ പേരിലാണ് കേസ് ആരംഭിച്ചത്. മെസേജ് അയച്ചതിനെത്തുടര്‍ന്ന് ഇയാളെ ആദ്യം ഗ്രൂപ്പില്‍ നിന്ന് റിമൂവ് ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെടുക്കുകയായിരുന്നു.

- Advertisement -

പച്ചൈയപ്പനും രാജേന്ദ്രനും തമ്മില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും രഹസ്യധാരണയുണ്ടെന്നും ആരോപിച്ച് ഗ്രൂപ്പിലെ മറ്റൊരംഗമായ അഭിഭാഷകന്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. 2020 ആഗസ്റ്റിലായിരുന്നു പൊലീസ് കേസ് ഫയല്‍ ചെയ്തത്. എഫ്.ഐ.ആറില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയതോടെ രാജേന്ദ്രന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week