തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് അന്വേഷിക്കുന്ന സംഘത്തിലെ പോലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കന്റോണ്‍മെന്റ് സിഐ അടക്കം മൂന്ന് പോലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കന്റോണ്‍മെന്റ് എസിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഐടി വകുപ്പ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്വപ്നാ സുരേഷിനെതിരെയുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് അന്വേഷിക്കുന്നത്. കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ മുന്‍പും പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചത്.