23.5 C
Kottayam
Monday, November 4, 2024
test1
test1

രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കവെ കാറിന്റെ ടയര്‍ പഞ്ചറായി; നടുറോഡില്‍ കുടുങ്ങിയ യുവതിയ്ക്ക് രക്ഷകരായി ‘നിഴല്‍’

Must read

തിരുവനന്തപുരം: രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കവെ കാറിന്റെ ടയര്‍ പഞ്ചറായി വഴിയില്‍ കുടുങ്ങിയ യുവതിക്ക് രക്ഷകാരായി കേരളാ പോലീസ്. സ്റ്റേറ്റ് പോലീസ് മീഡിയാ സെന്റര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിച്ചത്. പോസ്റ്റിന് വലിയ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

തിരുവനന്തപുരത്തുനിന്നും കോഴിക്കേട്ടേയ്ക്ക് പോവുകയായിരുന്ന കടലുണ്ടി സ്വദേശിനി ശബ്നയ്ക്കാണ് പോലീസിന്റെ പുതിയ സ്ത്രീ സുരക്ഷ പദ്ധതിയായ നിഴല്‍ മുഖേനെ സഹായം ലഭിച്ചത്. രാത്രി 9.30 ന് തൃശൂര്‍ കൊരട്ടി പോലീസ് സ്റ്റേഷന് സമീപം ചിറങ്ങരയില്‍ വെച്ചാണ് കാറിന്റെ ടയറില്‍ കാറ്റില്ലെന്ന് മനസിലായത്.

112 എന്ന എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെട്ടതോടെ പത്തുമിനിറ്റിനകം കൊരട്ടി പോലീസും ഹൈവെ പോലീസും സ്ഥലത്തെത്തി. മെക്കാനിക്കിനെ വിളിച്ചുവരുത്തി സ്പെയര്‍ ടയര്‍ ഘടിപ്പിച്ചു നല്‍കുകയും അടുത്തവര്‍ക്ക് ഷോപ്പിലെത്തി എല്ലാ വീലിലും കാറ്റ് നിറച്ചുകൊടുക്കുകയും ചെയ്തു. പോലീസിന്റെ പ്രവര്‍ത്തിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.

 

കൈയ്യെത്തും ദൂരത്തെ സേനാ….#കേരള_പോലീസ്

ഒറ്റയ്ക്കു സഞ്ചരിച്ച വാഹനത്തിന്‍റെ ടയറിന്‍റെ കാറ്റ് പോയതിനാല്‍ രാത്രി വഴിയില്‍ കുടുങ്ങിയ യുവതിക്ക് പോലീസ് രക്ഷകരായി. തിരുവനന്തപുരം സന്ദര്‍ശിച്ചശേഷം കോഴിക്കോട്ടേയ്ക്ക് മടങ്ങുകയായിരുന്ന കടലുണ്ടി സ്വദേശിനിയായ ശബ്ന എന്ന യുവതിക്കാണ് പോലീസിന്‍റെ പുതിയ സ്ത്രീസുരക്ഷാ പദ്ധതിയായ നിഴല്‍ മുഖേന സഹായം ലഭിച്ചത്. രാത്രി 9.30ഓടെ ദേശീയപാതയില്‍ തൃശൂര്‍ കൊരട്ടി പോലീസ് സ്റ്റേഷനുസമീപം ചിറങ്ങരയില്‍ വെച്ചാണ് കാറിന്‍റെ ടയറില്‍ കാറ്റില്ലെന്ന കാര്യം ശബ്നയുടെ ശ്രദ്ധയില്‍ പെട്ടത്. വിജനമായ റോഡില്‍ കടകള്‍ ഒന്നും തുറന്നിരുന്നില്ല. മറ്റ് സഹായങ്ങള്‍ ലഭിക്കില്ലെന്ന് ബോധ്യമായതോടെ അവര്‍ 112 എന്ന എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടുകയായിരുന്നു.വിവരങ്ങള്‍ മനസ്സിലാക്കിയ തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥന്‍ കൊരട്ടി പോലീസിന് ആവശ്യമായ നിര്‍ദ്ദേശം നല്‍കി. പത്തുമിനിട്ടിനകം തന്നെ കൊരട്ടി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി. സ്പെയര്‍ ടയര്‍ ഘടിപ്പിക്കുന്നതിന് മെക്കാനിക്കിന്‍റെ സഹായം ആവശ്യമാണെന്നു മനസ്സിലാക്കിയപ്പോള്‍ പോലീസ് സംഘം മെക്കാനിക്കിനെ വിളിച്ചുവരുത്തി. തുടര്‍ന്ന് ടയര്‍ മാറ്റി ഘടിപ്പിച്ചു. മറ്റ് ടയറുകളില്‍ ആവശ്യത്തിന് കാറ്റില്ലെന്ന് സംശയം തോന്നിയതിനാല്‍ ഏകദേശം നാലു കിലോമീറ്റര്‍ അകലെയുള്ള വര്‍ക്ക് ഷോപ്പിലേയ്ക്ക് കാര്‍ കൊണ്ടുചെല്ലാന്‍ പോലീസ് നിര്‍ദ്ദേശിച്ചു. അങ്ങനെ ശബ്നയും പോലീസ് സംഘവും വര്‍ക്ക് ഷോപ്പിലെത്തി കട തുറപ്പിച്ച് ടയറുകള്‍ പരിശോധിച്ചു. കാറ്റ് പോയ ടയറിന്‍റെ കേടുപാടുകള്‍ നീക്കി.സഹായിച്ച പോലീസ് സംഘത്തിനും കണ്‍ട്രോള്‍ റൂം ജീവനക്കാര്‍ക്കും മെക്കാനിക്കിനും നന്ദി പറഞ്ഞാണ് ശബ്ന യാത്ര പുനരാരംഭിച്ചത്.കേരള പോലീസിനെക്കുറിച്ചുള്ള നേരായ വാർത്തകൾ ശരിയായ മാർഗ്ഗത്തിലൂടെ അറിയാൻസ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…https://www.youtube.com/c/StatePoliceMediaCentre

Posted by State Police Media Centre Kerala on Saturday, December 28, 2019

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ടു, 4 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു; ഞെട്ടിയ്ക്കുന്ന സംഭവം ഗുജറാത്തിലെ അംറേലിയിൽ

അഹ്‍മദാബാദ്: കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ടു പോയ നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ഗുജറാത്തിലെ അംറേലി ജില്ലയിലാണ് ദാരുണമായ സംഭവം നടന്നതെന്ന് പൊലീസ് തിങ്കളാഴ്ച അറിയിച്ചു. രണ്ട് വയസ് മുതൽ ഏഴ് വയസ് വരെ...

പുണ്യതീർത്ഥമെന്ന് കരുതി കുടിച്ചിരുന്നത് എ.സിയിലെ വെള്ളം; സമ്മതിച്ച് ക്ഷേത്രം അധികൃതർ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ക്ഷേത്രത്തില്‍ തീര്‍ത്ഥമെന്ന് കരുതി ഭക്തര്‍ കുടിച്ചിരുന്നത് എ.സിയിലെ വെള്ളം. വൃന്ദാവനത്തില്‍ സ്ഥിതി ചെയ്യുന്ന ബാന്‍കേ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. വിഗ്രഹത്തിൽ നിന്നൊഴുകുന്ന അമൃതാണെന്ന വിശ്വാസത്തിലാണ് ക്ഷേത്രത്തിലെത്തുന്നവര്‍ വെള്ളം കുടിച്ചുകൊണ്ടിരുന്നത്. ക്ഷേത്രത്തിലെ...

Sandeep warrier: ‘സന്ദീപിനൊരു വിഷമം ഉണ്ടെങ്കിൽ അത് ഞങ്ങൾ തീർത്തോളാം’ അനുനയനീക്കവുമായി ബി.ജെ.പി

പാലക്കാട്: പാര്‍ട്ടി നേതൃത്വത്തെക്കുറിച്ചുള്ള അതൃപ്തി തുറന്നുപറഞ്ഞതിന് പിന്നാലെ സന്ദീപ് വാര്യരുമായി അനുനയനീക്കത്തിന് ബിജെപി. ഇതിന്റെ ഭാഗമായി ബിജെപി നേതാവ് ശിവശങ്കരന്‍ സന്ദീപ് വാര്യരുടെ വീട്ടിലെത്തി. മാനസികമായി പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും ആത്മാഭിമാനം പരമ പ്രധാനമാണെന്നും...

മലപ്പുറത്ത് വ്യാജ ബലാല്‍സംഗ കേസില്‍ ഇരയ്ക്ക് 10 ലക്ഷം രൂപ നല്‍കി പോലീസിനെതിരെ പറയിച്ചു,ഹോട്ടലില്‍ മുറിയെടുത്തതിന് രേഖകള്‍ കാണിക്കാന്‍ ഒറ്റ തന്തക്ക് പിറന്നവനാണെങ്കില്‍ വെല്ലുവിളിയ്ക്കുന്നു; റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച്...

തൃശൂര്‍: റിപ്പോര്‍ട്ടര്‍ ടിവി മുതലാളി ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച് വീണ്ടും ശോഭാ സുരേന്ദ്രന്‍. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ശോഭ. ആന്റോയ്ക്ക് ഗോകുലം ഗോപാലനുമായി എന്താണ് ബന്ധം എന്ന ചോദ്യവും ഉയര്‍ത്തി....

വ്യോമസേനയുടെ മിഗ്-29 വിമാനം തകർന്നു;പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

ആഗ്ര: വ്യോമസേനയുടെ മിഗ്-21 വിമാനം ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ തകര്‍ന്നുവീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം.ആഗ്രയിലെ സോംഗ ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനം കത്തിച്ചാമ്പലായി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.