23.9 C
Kottayam
Thursday, June 4, 2026

പ്ലാസ്റ്റിക് നിരോധനത്തിനൊരുങ്ങി സര്‍ക്കാര്‍; പ്ലാസ്റ്റിക് കാരിബാഗിനായി കോട്ടയം മെഡിക്കല്‍ കോളേജ് ചെലവിട്ടത് 1.6 കോടി രൂപ!

Must read

കോട്ടയം: പ്ലാസ്റ്റിക് നിരോധനത്തിനു സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുമ്പോള്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കാരിബാഗിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ചെലവിട്ടത് 1,60,24,313 രൂപ. ആശുപത്രി മാലിന്യങ്ങള്‍ കുഴിച്ചുമൂടാനാണ് ഇത്രയും കാരിബാഗുകള്‍ വാങ്ങിക്കൂട്ടിയത്. ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് കാരി ബാഗ് വാങ്ങാന്‍ സര്‍ക്കാര്‍ ഫണ്ടില്‍നിന്ന് 57,46,000 രൂപയും ആശുപത്രി വികസന സമിതി മുഖേന 1,02,78,313 രൂപയും ചെലവഴിച്ചെന്നാണ് വിവരാവകാശരേഖ പ്രകാരം ലഭിച്ച കണക്കുകള്‍.

ഇതുകൂടാതെ മാലിന്യനീക്കത്തിന് വര്‍ഷം 14,45,220 രൂപ ചെലവഴിക്കുന്നെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മെഡിക്കല്‍ കോളജില്‍ നിന്നു പുറന്തള്ളുന്ന വിഷദ്രാവകങ്ങളടങ്ങിയ കുപ്പികള്‍, റബര്‍ കൈയുറകള്‍ എന്നിവ എവിടെയാണ് നശിപ്പിക്കുന്നതെന്ന ചോദ്യത്തിനു കൃത്യമായ മറുപടിയില്ല. എന്നാല്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുഴിച്ചിടുന്നതു കാരണം പരിസരവാസികളുടെ ഒമ്പതു കിണറുകളിലെ വെളളം ഉപയോഗശൂന്യമായെന്ന് ആരോഗ്യവകുപ്പ് തന്നെ കണ്ടെത്തിയിരുന്നു. മെഡിക്കല്‍ കോളജ് പരിസരത്ത് മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുകയും ചെയ്തിരിന്നു.

ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മാണവും വില്‍പ്പനയും സൂക്ഷിക്കലും ജനുവരി ഒന്നുമുതല്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിയമലംഘകര്‍ക്ക് 10,000 രൂപ പിഴ ചുമത്താനാണ് വ്യവസ്ഥ. തെറ്റു തുടര്‍ന്നാല്‍ 25,000, 50,000 എന്നിങ്ങനെ പിഴയീടാക്കും. സ്ഥാപനത്തിന്റെ പ്രവര്‍ത്താനുമതിയും റദ്ദാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

Popular this week