25.8 C
Kottayam
Tuesday, October 1, 2024

രാഖില്‍ ഉപയോഗിച്ചത് ബിഹാറില്‍ നിന്നു മംഗലാപുരം വഴി എത്തിയ തോക്ക്? അന്വേഷണം മാനസയുടെ ജീവനെടുത്ത തോക്കിന് പിന്നാലെ

Must read

കോതമംഗലം: ഡന്റല്‍ വിദ്യാര്‍ത്ഥിനി നാറാത്ത് സ്വദേശിനി മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖില്‍ എന്ന യുവാവ് ജീവനൊടുക്കിയെന്ന വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും കേരളക്കര മുക്തരായിട്ടില്ല. യുവാവിന് തോക്ക് എവിടെ നിന്നു ലഭിച്ചു എന്ന ചോദ്യത്തിനുത്തരം തേടുകയാണ് അന്വേഷണ സംഘം. കൊലപാതകത്തിലെ ദുരൂഹത മുഴുവന്‍ തോക്കിനെ ചൊല്ലിയാണ്. യുവാവ് ലൈസന്‍സുള്ള പിസ്റ്റള്‍ ആരുടേയതെങ്കിലും കൈക്കലാക്കിയതാണോ അതോ മറ്റേതെങ്കിലും വഴി തോക്ക് സംഘടിപ്പിച്ചതാണോ എന്നാണ് അന്വേഷിക്കുന്നത്. ബാലിസ്റ്റിക് പരിശോധനയില്‍ തോക്ക് സംബന്ധിച്ച് വ്യക്തത വരും.

കണ്ണൂര്‍ സ്വദേശിയായ രാഖില്‍ കോതമംഗലത്തു പഠിക്കുന്ന മാനസയെ നിരന്തരം വീക്ഷിച്ചതിനുശേഷം നാട്ടിലേക്ക് പോയി തോക്കുമായി തിരിച്ചെത്തിയെന്നാണ് പോലീസ് കരുതുന്നത്. ആസൂത്രിതമായാണ് രാഖില്‍ എല്ലാ പദ്ധതികളും നടപ്പാക്കിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍- കാസര്‍കോട് മേഖലയില്‍ മംഗലാപുരത്തു നിന്ന് തോക്ക് കൈമാറുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിഹാറില്‍നിന്ന് മംഗലാപുരം വഴി തോക്ക് എത്തും. ഇറക്കുമതി ചെയ്ത പിസ്റ്റളുകളും കിട്ടും. അധോലോക കുറ്റവാളി രവി പൂജാരിയുമായി ബന്ധമുള്ള സംഘമാണു തോക്ക് കൈമാറ്റത്തില്‍ പ്രധാനമായും ഇവിടെ പ്രവര്‍ത്തിക്കുന്നത്.

കാസര്‍കോട് സംഘമാകട്ടെ വിശ്വാസമുള്ള ഗുണ്ടാ സംഘങ്ങള്‍ക്കു മാത്രമാണു പിസ്റ്റള്‍ വില്‍ക്കുന്നത്. അതേസമയം, പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘത്തിന് ഇത്തരത്തില്‍ തോക്ക് വരുന്നുണ്ട് എന്ന് പോലീസ് കണ്ടെത്തിയിരുന്നു. രാഖിലിന് ഇത്തരത്തില്‍ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന വിവരവും പോലീസ് അന്വേഷിക്കും.

മാനസയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യം വെച്ച് യുവതി പേയിങ് ഗസ്റ്റായി താമസിക്കുന്ന വീടിന് അമ്പതുമീറ്റര്‍ മാറിയുള്ള വാടകമുറി രാഖില്‍ കണ്ടെത്തി വാസമുറപ്പിച്ചിരുന്നു. ഇവിടന്ന് മാനസ താമസിച്ചിരുന്ന കെട്ടിടം വീക്ഷിക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു. ജൂലായ് നാലിനാണ് പ്ലൈവുഡ് ബിസിനസാണെന്നു പറഞ്ഞ് രാഖില്‍ നെല്ലിക്കുഴിയിലെത്തി വാടകമുറിയെടുത്ത് രണ്ടുദിവസം താമസിച്ചത്.

പ്ലൈവുഡ് ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞാണ് മുറി സംഘടിപ്പിച്ചത്. പാലക്കാട്ടേക്ക് ബിസിനസ് ആവശ്യത്തിന് പോവുകയാണെന്ന് പറഞ്ഞ് രാഖില്‍ നാല് ദിവസം മാറി നിന്നിരുന്നു എന്ന് മുറിയുടമ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പാലക്കാട്ടേക്ക് എന്ന് പറഞ്ഞ് പോയ പ്രതി കണ്ണൂരിലേക്ക് തിരിച്ചുപോയി തിങ്കളാഴ്ചയാണ് കോതമംഗലത്ത് തിരിച്ചെത്തുകയായിരുന്നു. വരുമ്പോള്‍ ഒരു ബാഗും കൊണ്ടുവന്നിരുന്നു. ഇതില്‍ ഒളിപ്പിച്ചാണ് തോക്കെത്തിച്ചതെന്നാണു നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

24 വയസിൽ വിമാന അപകടത്തിൽ കാണാതായി, 56 വർഷങ്ങൾക്ക് ശേഷം മലയാളിയുടെ മൃതദേഹം കണ്ടെടുത്തു,അപൂർവ്വ സൈനിക നടപടി, ദൗത്യം 10 ദിവസം കൂടി തുടരും

ന്യൂഡൽഹി :: 1968 ഫെബ്രുവരി 7 ന് ലഡാക്കിൽ നടന്ന വിമാനാപകടത്തിൽ മരിച്ചവരെ കണ്ടെത്താനുള്ള ദൗത്യം പത്തു ദിവസം കൂടി തുടരും. പത്തനംതിട്ട സ്വദേശി തോമസ് ചെറിയാനടക്കം 4 പേരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ...

ഇസ്രയേൽ ലെബനോനിൽ കരയുദ്ധം തുടങ്ങി, ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം

ബെയ്റൂത്ത് : ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനോനിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങി. തെക്കൻ ലെബനോനിൽ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. വടക്കൻ അതിർത്തി ഇസ്രായേൽ യുദ്ധമേഖലയായി പ്രഖ്യാപിച്ചു. അതിർത്തി...

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

Popular this week