സംസ്ഥാന പോലീസ് ആസ്ഥാനം രണ്ടു ദിവസത്തേക്ക് അടച്ചു

തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാന പോലീസ് ആസ്ഥാനം അടച്ചു. രണ്ട് ദിവസത്തേക്കാണ് പൊലീസ് ആസ്ഥാനം അടച്ചത്. അണുവിമുക്തമാക്കിയ ശേഷം ഓഫീസ് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കുമിടയില്‍ രോഗം വര്‍ധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായി പോലീസ് ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇടുക്കി ജില്ലയിലെ എസ്ഐ അജിതന്‍ (55) ആണ് മരിച്ചത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആയിരുന്നു മരണം.

അതിനിടെതിരുവനന്തപുരം എസ്എപി ക്യാമ്പിലെ രണ്ട് പോലീസുകാര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ഒരാള്‍ ഡെപ്യൂട്ടി സ്പീക്കറുടെ ഗണ്‍മാനാണ്. പോലീസ് ആസ്ഥാനത്തെ റിസപ്ഷന്‍ ഗേറ്റില്‍ ജോലി ചെയ്യുന്നയാളാണ് രണ്ടാമത്തെയാള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News