23.2 C
Kottayam
Tuesday, November 26, 2024

50 രൂപയുടെ ഊണ് വാങ്ങാനിറങ്ങിയ ആള്‍ക്ക് 500 രൂപ പെറ്റി; സംഭവം തിരുവനന്തപുരത്ത്

Must read

തിരുവനന്തപുരം: ഭക്ഷണം വാങ്ങാന്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ദിവസം പുറത്തിറങ്ങിയ പ്ലബിംഗ് തൊഴിലാളിക്ക് 500 രൂപ പിഴ ചുമത്തി പോലീസ്. സത്യവാങ്മൂലം കയ്യില്‍ ഇല്ലാതെ പുറത്തിറങ്ങിയതിനാണ് പോലീസ് പിഴ ചുമത്തിയത്. തിരുവനന്തപുരം സ്വദേശി കുഞ്ഞിമോന്റെ കയ്യില്‍ നിന്നാണ് പോലീസ് പിഴ ചുമത്തിയത്. ഇയാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ വലിയ ചര്‍ച്ചയാണ്.

കുഞ്ഞുമോന്റെ കുറിപ്പ്

ഇന്ന് ഉച്ചയ്ക്ക് ഞാന്‍ ഒരു ഊണ് വാങ്ങുവാനായി പുറത്തിറങ്ങി അപ്പോള്‍ മണ്ണന്തല ജംഗ്ഷനില്‍ പോലീസും ചെക്കിങ് നില്‍ക്കുന്നു അവരോട് ഞാന്‍ ഒരു ഊണ് വാങ്ങുവാന്‍ പോകുന്നതായി പറഞ്ഞു. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു 2000 രൂപ വേണം. ഞാന്‍ പറഞ്ഞു സാര്‍ എന്റെ ഭാര്യ പ്രസവം കഴിഞ്ഞു വീട്ടില്‍ ആണ്. സാധാരണ ഞാന്‍ വീട്ടില്‍ ആഹാരം ഉണ്ടാക്കി കഴിക്കാറാണ് പതിവ്.

രാവിലെ ബലിതര്‍പ്പണം നടത്തിയതിനാല്‍ പിതൃക്കള്‍ക്ക് ഉച്ചക്ക് ആഹാരം കൊടുക്കുന്ന ഒരു ചടങ്ങ് ഉള്ളതിനാല്‍ ഒരു ഊണ് വാങ്ങാന്‍ കടയില്‍ പോയി. അതിനാണ് എനിക്ക് 2000 രൂപ ഫൈന്‍ വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ അത് തരാന്‍ കഴിയില്ല ഞാന്‍ ഒരു അദ്ദേഹത്തോട് പറയുകയും ചെയ്തു. എന്റെ വണ്ടി മണ്ണന്തല പൊലീസ് സ്റ്റേഷനില്‍ പിടിച്ചു കൊണ്ടു പോവുകയും അരമണിക്കൂറോളം പോലീസ് സ്റ്റേഷനില്‍ നില്‍ക്കേണ്ടിവന്നു.

അവസാനം എനിക്ക് 500 ഫൈന്‍ നല്‍കി. ഈ രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടോ എന്ന് സംശയം ഉള്ളതുകൊണ്ട് മാത്രമാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത് എനിക്ക് പ്രതിഷേധിക്കാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗം ഇല്ലാത്തതുകൊണ്ട് മാത്രമാണ്. അതുകൊണ്ട് ആരെങ്കിലും പുറത്തിറങ്ങുകയാണെങ്കില്‍ മിനിമം ഒരു 500 രൂപ എങ്കിലും കയ്യില്‍ ഇല്ലാതെ ആരും പുറത്തിറങ്ങരുത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

പാലക്കാട് മുൻസിപ്പാലിറ്റിയിൽ ഒരു കൗൺസിലറെ എങ്കിലും കൂടുതലായി ജയിപ്പിക്കണം; സതീശനെ വെല്ലുവിളിച്ച് ശോഭസുരേന്ദ്രൻ

കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബിജെപി സംസ്ഥാന പ്രസിഡൻ്റ് നേരിട്ട് വിളിച്ചു പറഞ്ഞതുപോലെയാണ് മാധ്യമങ്ങൾ ഇന്നലെ ചില വാർത്തകൾ നൽകിയത്. എന്നാൽ...

വഴിയിൽ നിന്ന വീട്ടമ്മയെ കോടാലി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു; പ്രതി അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ വീട്ടമ്മക്ക് നേരെ ആക്രമണം. ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജൻ ആണ് ആക്രമിച്ചത്. വീട്ടമ്മ വീടിന് സമീപമുള്ള വഴിയിൽ നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായി കോടാലി ഉപയോഗച്ചി പ്രതി ആക്രമണം നടത്തുകയായിരുന്നു. മദ്യപിച്ച് സ്ഥിരം...

ആദ്യം അൺസോൾഡ് ; ട്വിസ്റ്റുകൾക്കൊടുവിൽ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് തന്നെ സ്വന്തമാക്കി

ജിദ്ദ: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇത്തവണയും മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കും. കഴിഞ്ഞ രണ്ട് സീസണിലും മുംബൈ ഇന്ത്യന്‍സിലായിരുന്നു താരം. 30 ലക്ഷത്തിലാണ് അര്‍ജുനെ മുംബൈ സ്വന്തമാക്കിയത്. ലേലത്തിന്റെ രണ്ടാം ദിനം അല്‍പ്പം ട്വിസ്റ്റുകള്‍ക്കൊടുവിലാണ്...

മീൻകറിക്ക് പുളിയില്ല, പന്തീരാങ്കാവ് ഗാർഹിക പീഡന ഇരയായ യുവതിക്ക് വീണ്ടും മർദ്ദനം,രാഹുൽ പിടിയിൽ

കോഴിക്കോട്: ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിക്ക് വീണ്ടും മര്‍ദ്ദനമേറ്റതായി പരാതി. മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ് ഭര്‍ത്താവ്‌ രാഹുല്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഞായറാഴ്ചയാണ് ആദ്യം മര്‍ദ്ദിച്ചതെന്നും തിങ്കളാഴ്ച...

വരനെ ആവശ്യമുണ്ട്! താജ് ഹോട്ടലിന് മുന്നില്‍ വിവാഹ ബയോഡാറ്റ പതിച്ച പ്ലേക്കാര്‍ഡുമായി യുവതി; വൈറലായി വീഡിയോ!

മുംബൈ: നാട്ടിൽ ഇപ്പോൾ വിവാഹം കഴിക്കാൻ യുവതികൾ ഇല്ലാതെ നിന്ന് നട്ടം തിരിയുകയാണ്. ചില യുവാക്കൾ ഇപ്പോൾ തമിഴ്‌നാട്ടിൽ വരെ പോയി പെണ്ണ് ആലോചിക്കുന്നു. അതാണ് നാട്ടിലെ അവസ്ഥ. ഇപ്പോഴിതാ അവിവാഹിതരായ പുരുഷന്മാർക്ക്...

Popular this week