സഹപ്രവര്‍ത്തകന്‍ ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന് കോണ്‍സ്റ്റബിളിന്റെ പരാതി; യുവതിയുടെ മൊഴിയില്‍ വമ്പന്‍ ട്വിസ്റ്റ്

പട്ന: സഹപ്രവര്‍ത്തകന്‍ ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന് പോലീസ് കോണ്‍സ്റ്റബിള്‍ പരാതി നല്‍കി. പിന്നാലെ ആരോപണ വിധേയനായ പോലീസുകാരനെ അറസ്റ്റും ചെയ്തു. തുടര്‍ന്നാണ് സംഭവത്തില്‍ ട്വിസ്റ്റുണ്ടായത്.

സഹര്‍സ ജില്ലയിലെ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ രാജീവ് കുമാര്‍ എന്നയാള്‍ക്കെതിരെയാണ് സഹപ്രവര്‍ത്തകന്റെ പരാതി. ചൊവ്വാഴ്ച രാത്രി പട്നയിലെ ഹോട്ടലില്‍ വച്ച് തന്റെ ഭാര്യയെ രജീവ് കുമാര്‍ ബലാത്സംഗം ചെയ്തുവെന്നായിരുന്നു സഹപ്രവര്‍ത്തകന്റെ പരാതി. രാജീവ് നഗര്‍ പോലീസ് സ്റ്റേഷനിലാണ് ഇയാള്‍ പരാതി നല്‍കിയത്.

പിന്നാലെ പോലീസ് ഹോട്ടലില്‍ റെയ്ഡ് നടത്തി. അരോപണ വിധേയനായ രാജീവ് കുമാറിനേയും പരാതിക്കാരന്റെ ഭാര്യയേയും ഒരു മുറിയില്‍ വച്ച് പോലീസ് പിടികൂടി. ഇരുവര്‍ക്കും 30 വയസാണ് പ്രായം. യുവതി രണ്ട് കുട്ടികളുടെ അമ്മയുമാണ്. രാജീവ് കുമാറിനെതിരെ എഫ്ഐആര്‍ ഇട്ട പോലീസ് അറസ്റ്റും രേഖപ്പെടുത്തി.

പിന്നീടാണ് സംഭവത്തില്‍ ട്വിസ്റ്റ്. സ്റ്റേഷനില്‍ എത്തി കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ യുവതി ബലാത്സംഗ ആരോപണങ്ങള്‍ തള്ളി. താനും രാജീവ് കുമാറും തമ്മില്‍ ഇഷ്ടത്തിലാണെന്ന് യുവതി തുറന്നു പറഞ്ഞു. യുവതി പീഡന ആരോപണം നിഷേധിച്ചതോടെ കേസെടുത്ത പോലീസ് ഇക്കാര്യത്തില്‍ ഇനി കോടതി തീരുമാനം വരട്ടെ എന്ന നിലപാടിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News