വീട്ടുമുറ്റത്തുള്ള കിണറില്‍ വെള്ളം തിളയ്ക്കുന്ന പ്രതിഭാസം! കിണര്‍ റിങ്ങുകള്‍ ചരിഞ്ഞ നിലയില്‍; അമ്പരന്ന് വീട്ടുകാരും നാട്ടുകാരും

മലപ്പുറം: വീട്ടുമുറ്റത്തുള്ള കിണറില്‍ വെള്ളം തിളയ്ക്കുന്ന പ്രതിഭാസം. നിലമ്പൂര്‍ മുതുകാട് തെക്കുംപാടത്താണ് കിണറില്‍ വെള്ളം തിളയ്ക്കുന്ന പ്രതിഭാസം കണ്ടെത്തിയത്. കിണര്‍ റിങ്ങുകള്‍ ചരിഞ്ഞ നിലയില്‍ ആണ്.

താഴത്തെ വീട്ടില്‍ മിനി ഗോപിയുടെ വീട്ടുമുറ്റത്തെ കിണറിലെ വെള്ളമാണ് തിളച്ചത്. ഇന്നലെ പുലര്‍ച്ചെ നാലിന് വെള്ളം കോരിയപ്പോള്‍ ചൂട് അനുഭവപ്പെട്ടു. നേരം പുലര്‍ന്ന് നോക്കിയപ്പോള്‍ കിണറില്‍ നേരിയ തോതില്‍ വെള്ളം തിളക്കുന്നുണ്ടായിരുന്നു. മോട്ടര്‍ കേടുവരുകയും ചെയ്തു.

നഗരസഭാ കൗണ്‍സിലര്‍ പാലോളി മെഹബൂബ്, ജല അതോറിറ്റി ഫീല്‍ഡ് ഓഫീസര്‍ കെ അജീഷ്, ആശാ വര്‍ക്കര്‍ പി പ്രസന്ന എന്നിവര്‍ സ്ഥലത്തെത്തി. വെള്ളത്തിന്റെ സാമ്പിള്‍ ഗുണ നിലവാര പരിശോധനയ്ക്ക് ജല അതോറിറ്റി ലാബിലേക്ക് അയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News