ലോക്ക് ഡൗണില്‍ പോര്‍ഷെ കാറുമായി കറക്കം; യുവാവിന് കിട്ടിയത് എട്ടിന്റെ പണി

ഇന്‍ഡോര്‍: ലോക്ക്ഡൗണിനിടെ ആഡംബര കാറില്‍ കറങ്ങാന്‍ ഇറങ്ങിയ യുവാവിന് കിട്ടയത് എട്ടിന്റെ പണി. നിയമം ലംഘിച്ച യുവാവിനെ കൊണ്ട് സിറ്റി സെക്യൂരിറ്റി കൗണ്‍സില്‍ ഓഫീസര്‍ സിറ്റ്അപ്പ് ചെയ്യിക്കുക ആയിരുന്നു. ഉത്തര്‍ പ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ആള്‍ത്തിരക്കില്ലാത്ത റോഡിലൂടെ പോര്‍ഷെ കാറിലാണ് യുവാവ് കറങ്ങാനിറങ്ങിയത്.

ഇന്‍ഡോറിലെ പ്രമുഖനായ ബിസിനസുകാരന്റെ മകനായ ദീപക് ദര്‍യാണിയെയാണ് കൗണ്‍സില്‍ ഉദ്യേഗസ്ഥന്‍ പിടികൂടിയത്. മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാതിരുന്ന യുവാവിനെക്കൊണ്ട് ഉദ്യോഗസ്ഥന്‍ ശിക്ഷയായി സിറ്റ്അപ്പ് ചെയ്യിപ്പിച്ചു. യുവാവ് ചെവിയില്‍ പിടിച്ചുകൊണ്ട് സിറ്റ്അപ്പ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സാമുഹമാധ്യമങ്ങളില്‍ വൈറലാണ്.

അതേസമയം, കര്‍ഫ്യൂ പാസ് ഉണ്ടായിരുന്നിട്ടും സെക്യൂരിറ്റി കൗണ്‍സില്‍ ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറുകയായിരുന്നുവെന്ന് ദീപകിന്റെ കുടുംബം ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News