ലോക്ക് ഡൗണില്‍ തോട്ടത്തില്‍ കമിതാക്കളുടെ സല്ലാപം! കൈയ്യോടെ പൊക്കി പോലീസിന്റെ ഡ്രോണ്‍; വീഡിയോ വൈറല്‍

ചെന്നൈ: ലോക്ക് ഡൗണില്‍ തോട്ടത്തിലിരുന്ന സല്ലപിക്കുകയായിരുന്ന കമിതാക്കളെ കയ്യോടെ പൊക്കി പോലീസിന്റെ ഡ്രോണ്‍. തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ കുമഡിപൂണ്ടിലാണ് സംഭവം. മാര്‍ച്ചില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മേയ് വരെ നീണ്ടതോടെ പരസ്പരം കാണാനാകാതെ കമിതാക്കള്‍ വിഷമിച്ചു. വീട്ടിലിരുന്ന് ബോറടിച്ചതോടെ പരസ്പരം കാണാന്‍ തീരുമാനിച്ചു.

അങ്ങനെ നാളുകള്‍ക്ക് ശേഷം കായല്‍തീരത്തോട് ചേര്‍ന്നുള്ള തോട്ടത്തില്‍ ഇരുവരും കണ്ടുമുട്ടി. ഒരു മരച്ചുവട്ടില്‍ വിശ്രമിക്കുന്നതിനിടയിലാണ് തലയ്ക്ക് മുകളില്‍ ഡ്രോണ്‍ എത്തിയത്.

ഇരുവരും പേടിച്ച് ബൈക്കില്‍ രക്ഷപ്പെടുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. തമിഴ് ഗാനങ്ങളും ഡയലോഗുകളും കോര്‍ത്തിണക്കി എഡിറ്റ് ചെയ്ത വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News