തൃശൂരില്‍ പബ്ജി കളിച്ചുകൊണ്ടിരുന്ന യുവാക്കളെ പോലീസ് മര്‍ദ്ദിച്ചതായി പരാതി

തൃശ്ശൂര്‍: തൃശൂര്‍ ഒല്ലൂരില്‍ റോഡരികില്‍ നിന്ന യുവാക്കള്‍ക്ക് പോലീസ് മര്‍ദ്ദനമേറ്റതായി പരാതി. ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയെന്നാരോപിച്ചു പോലീസുകാര്‍ മര്‍ദിച്ചെന്നാണ് യുവാക്കളുടെ പരാതി.

മര്‍ദ്ദനത്തിനിരയായ ബില്‍ബെര്‍ട്ട്, ജോളി മോന്‍,ബൈജു, ആകാശ് എന്നീ യുവാക്കളാണ് പോലീസുകാര്‍ മര്‍ദ്ദിച്ചെന്ന പരാതിയുമായി സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചത്.

നാട്ടിലെ ക്ലബിന് മുന്നില്‍ മൊബൈല്‍ ഗെയിമായ പബ്ജി കളിച്ചു കൊണ്ടിരിക്കുന്നതിനിടെ ഒല്ലൂര്‍ സ്റ്റേഷനിലെ നാല് പോലീസുകാര്‍ വന്ന് മര്‍ദിച്ചെന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് നശിപ്പിച്ചെന്നുമാണ് പരാതി. യുവാക്കളുടെ പരാതിയെക്കുറിച്ച് അന്വേഷിക്കുമെന്ന് കമ്മിഷണര്‍ ആര്‍ ആദിത്യ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News