27.4 C
Kottayam
Thursday, June 4, 2026

ഇന്‍സ്റ്റഗ്രാമില്‍ പതിനൊന്നായിരത്തില്‍ അധികം ഫോളോവേഴ്‌സ്‌; പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം പണവും സ്വര്‍ണാഭരണങ്ങളും തട്ടും; ഫോണില്‍ നിന്നും കണ്ടെടുത്തത് നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍: ഒടുവില്‍ ഐടി ജീവനക്കാരിയുടെ പരാതിയില്‍ ഡാന്‍സര്‍ അറസ്റ്റില്‍

Must read

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തി പീഡിപ്പിച്ച 27കാരനെ പോലിസ് പിടികൂടി. നിരവധി പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ വീഴ്ത്തി ലൈംഗികമായി ചൂഷണം ചെയ്യുകയും പണം തട്ടുകയും ചെയ്ത ഇന്‍സ്റ്റഗ്രാം താരമാണ് അറസ്റ്റിലായത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരി നല്‍കിയ പരാതിക്ക് പിന്നാലെ ആയിരുന്നു അറസ്റ്റ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് മോഡലിംഗ് കൊറിയോഗ്രാഫറായ കോഴിക്കോട് സ്വദേശി ഫാഹിദിനെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

- Advertisement -

ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സുള്ള ഇയാള്‍ ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തതായി പൊലീസ് കണ്ടെത്തി. കെണിയില്‍ വീഴ്ത്തി പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി പണവും സ്വര്‍ണും തട്ടിയെടുക്കുന്നതാണ് ഇയാളുടെ രീതി. ഇന്‍സ്റ്റഗ്രാമില്‍ പതിനൊന്നായിരത്തില്‍ അധികം ഫോളോവേഴ്‌സാണ് 27കാരനായ ഫാഹിദന് ഉള്ളത്. മോഡല്‍, ആക്ടര്‍, ഡാന്‍സര്‍, കൊറിയോഗ്രാഫര്‍ എന്നീ നിലകളിലായിരുന്നു ഇയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയപ്പെട്ടിരുന്നത്.

- Advertisement -

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ഐടി ജീവനക്കാരിയുടെ പരാതിയിലാണ് ഇയാളെ ആദ്യം കഴക്കൂട്ടം പൊലീസ് കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്തത്. പിന്നാലെ പ്രതിയുടെ ഫോണില്‍ നടത്തിയ പരിശോധനയില്‍ നിന്നും നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും പൊലീസ് കണ്ടെടുത്തു.

- Advertisement -

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിരവധി പെണ്‍കുട്ടികളെ ഇയാള്‍ കെണിയില്‍ പെടുത്തിയതായി കണ്ടെത്തിയത്. പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ വീഴ്ത്തി ലൈംഗികമായി ഉപയോഗിച്ച ശേഷം പണവും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുക്കുന്നതായിരുന്നു ഇയാളുടെ രീതി.

ഇന്‍സ്റ്റഗ്രാം വഴിയാണ് ഇയാള്‍ യുവതികളുമായി അടുപ്പം സ്ഥാപിച്ചിരുന്നത്. സൗഹൃദം വളര്‍ന്ന് പ്രണയത്തിലെത്തുന്നതോടെ വിവാഹ വാദ്ഗാനം നല്‍കിയായിരുന്നു തട്ടിപ്പ്. യുവതികളെ പല സ്ഥലങ്ങളിലായി എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചതായി ഇയാള്‍ സമ്മതിച്ചെന്ന് പൊലീസ് പറയുന്നു. കഴക്കൂട്ടം എസ്എച്ച്ഒ പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് നിന്ന് ഫാഹിദിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

Popular this week