23.9 C
Kottayam
Thursday, June 4, 2026

ഗാസ തീരത്തോട് അടുത്ത് ഗ്രെറ്റ തുംബര്‍ഗും സംഘവും; കപ്പല്‍ തടയാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി ഇസ്രായേല്‍

Must read

ഗാസ സിറ്റി: മൂന്ന് മാസമായി ഇസ്രായേല്‍ ഉപരോധം നേരിടുന്ന ഫലസ്തീനികള്‍ക്ക് സഹായവുമായി പുറപ്പെട്ട മെഡ്‌ലീന്‍ കപ്പല്‍ ഇന്ന് ഗാസ തീരത്തടുക്കും. ഞായറാഴ്ച ഉച്ചയോടെ കപ്പല്‍ ഈജിപ്ത് തീരത്തെത്തി. പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബര്‍ഗിന്റെ നേതൃത്വത്തിലാണ് 12 സന്നദ്ധ പ്രവര്‍ത്തകര്‍ സഹായവുമായി എത്തുന്നത്. ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇസ്രായേല്‍ ഉപരോധം മറികടക്കുമെന്നും ഗാസയിലേക്ക് മാനുഷിക സഹായ വിതരണ ഇടനാഴി തുറക്കുമെന്നും തുംബര്‍ഗ് പറഞ്ഞു.

ഫ്രാന്‍സില്‍നിന്നുള്ള യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റംഗം റിമ ഹസന്‍, ചലച്ചിത്ര നടന്‍ ലിയന്‍ കണ്ണിങ്ഹാം, ജര്‍മന്‍ മനുഷ്യാവകാശ പ്രവര്‍ത്തക യാസ്മിന്‍ അകാര്‍ എന്നിവരും യാത്ര സംഘത്തിലുണ്ട്. ഫ്രീ ഗസ്സ മൂവ്‌മെന്റിന്റെ ഗസ്സ ഫ്രീഡം ഫ്‌ലോട്ടിലയാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുള്ള ഉപരോധം മറികടന്ന് സഹായം വിതരണം ചെയ്യുന്നതിനൊപ്പം ഇസ്രായേലിന്റെ മനുഷ്യത്വവിരുദ്ധമായ നടപടികള്‍ ലോകത്തിന് മുന്നില്‍ തുറന്നുകാണിക്കുകയും യാത്രയുടെ ലക്ഷ്യമാണ്.

- Advertisement -

കപ്പല്‍ തടയുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു. മെഡ്‌ലീന്‍ ഗസ്സ തീരത്ത് അടുക്കുന്നത് തടയാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. ഹമാസിന്റെ ആയുധ കടത്ത് തടയാനുള്ള കടല്‍ ഉപരോധം മറികടക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisement -

മെഡിറ്ററേനിയന്‍ ദ്വീപില്‍ ഇറ്റലിയുടെ ഭാഗമായ സിസിലിയില്‍നിന്ന് ജൂണ്‍ ഒന്നിനാണ് കപ്പല്‍ യാത്ര തിരിച്ചത്. ഇതിനകം 2000 കിലോമീറ്റര്‍ താണ്ടിയാണ് കപ്പല്‍ ഈജിപ്ത് തീരത്ത് എത്തിയത്. മണിക്കൂറുകളോളം ഡ്രോണുകള്‍ പറത്തി കപ്പല്‍ യാത്ര ഇസ്രായേല്‍ നിരീക്ഷിച്ചതായി യാത്ര സംഘത്തിലെ ഫ്രഞ്ച് ഡോക്ടറും ആക്ടിവിസ്റ്റുമായ ബാപ്റ്റിസ്റ്റ് ആന്‍ഡ്രേ പറഞ്ഞു.

- Advertisement -

മാഡ്ലീന്‍ എന്ന പായ്ക്കപ്പലില്‍ ഗാസയ്ക്കുവേണ്ട അവശ്യവസ്തുക്കളുമായാണ് ജൂണ്‍ ഒന്നിന് സംഘം പുറപ്പെട്ടത്. ശനിയാഴ്ച മാഡ്ലീന്‍ ഈജിപ്ഷ്യന്‍ കടലിലെത്തി. ഈ സാഹചര്യത്തിലാണ് അതു തടയാന്‍ കാറ്റ്‌സ് നിര്‍ദേശിച്ചത്. ഗാസയിലേക്കുള്ള കടല്‍മാര്‍ഗവും ഉപരോധിച്ചിരിക്കുകയാണ് ഇസ്രയേല്‍. ഫ്രീഡം ഫ്‌ലോട്ടിലയുടെ ഗാസയിലേക്കുള്ള ആദ്യകപ്പല്‍ മേയില്‍ മാള്‍ട്ട തീരത്തിനടുത്ത് ഡ്രോണാക്രമണത്തിനിരയായിരുന്നു.

തെക്കന്‍ ഗാസയില്‍ രണ്ടിടത്ത് ഭക്ഷണം വാങ്ങാനെത്തിയവര്‍ക്കുനേരേ വീണ്ടും വെടിവെപ്പുണ്ടായി. അഞ്ചുപേര്‍ കൊല്ലപ്പെട്ടു. യുഎസ് പിന്തുണയുള്ള ഇസ്രയേലിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ റാഫയിലെയും ഖാന്‍ യൂനിസിലെയും വിതരണകേന്ദ്രങ്ങള്‍ക്കുസമീപമാണ് വെടിവെപ്പുണ്ടായത്. സൈന്യത്തിനുനേരേ വന്നവരെയാണ് സംശയംതോന്നിയതിനെത്തുടര്‍ന്ന് വെടിവെച്ചതെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week