24.8 C
Kottayam
Friday, June 5, 2026
No menu items!

ഡല്‍ഹിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം അടച്ചിട്ട ഫ്‌ളാറ്റിലെ സ്യൂട്ട്‌കേസിനുള്ളില്‍; പത്തുവയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായി

Must read

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലൈംഗിക പീഡനത്തിന് ഇരയായ പത്തുവയസ്സുകാരിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. അടച്ചിട്ട ഫ്‌ളാറ്റ് മുറിയില്‍ നിന്നാണ് കുഞ്ഞിന്റെ ജീവനറ്റ ശരീരം കണ്ടെത്തിയത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നെഹ്റു വിഹാര്‍ പ്രദേശത്ത് ശനിയാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. സ്യൂട്ട്കേസിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ആളൊഴിഞ്ഞ ഫ്‌ളാറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായും മുഖത്ത് പരിക്കുകളുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. ശനിയാഴ്ച രാത്രി ഐസ് കൊടുക്കാനായി ബന്ധുവീട്ടിലേക്ക് പോയതായിരുന്നു പെണ്‍കുട്ടി. രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടി തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് ബന്ധുവീട്ടില്‍ വിളിച്ച് അന്വേഷിച്ചു.മ കള്‍ അവിടെയെത്തിയിട്ടില്ലെന്നാണ് അവര്‍ പറഞ്ഞത്. തുടര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു.

- Advertisement -

ഇതിനിടെ പെണ്‍കുട്ടി സ്വന്തം വീട്ടില്‍നിന്ന് 200 മീറ്റര്‍ അകലെയുള്ള ഫ്‌ളാറ്റിലേക്ക് പോകുന്നത് കണ്ടതായി ഒരു ദൃക്സാക്ഷി പിതാവിനെ അറിയിച്ചു. തുടര്‍ന്ന് അവിടെയെത്തിയപ്പോള്‍ രണ്ടാംനിലയിലെ ഒരു ഫ്ളാറ്റിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടിയനിലയില്‍ കണ്ടെത്തി. വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോള്‍ സ്യൂട്ട്കേസിനകത്ത് മകളെ വിവസ്ത്രമായ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുക ആയിരുന്നു.

- Advertisement -

ബന്ധുവീട്ടില്‍ പോകും വഴി അടുത്തുള്ള ഒരു ഫ്ളാറ്റിലെ ആരോ വിളിച്ചതോടെ അവള്‍ അങ്ങോട്ട് പോയിരുന്നതായി ഒരാള്‍ തന്നെ അറിയിച്ചതായും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ഉടമയെ വിളിച്ചപ്പോള്‍ ഫ്ളാറ്റ് പൂട്ടിയിട്ടിരിക്കുകയാണെന്നും താക്കോല്‍ സഹോദരന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടി അവിടെനിന്ന് പോയിട്ടുണ്ടെന്നും വേണമെങ്കില്‍ പരിശോധിക്കാമെന്നും വ്യക്തമാക്കി. അതുപ്രകാരം പരിശോധിക്കാന്‍ തീരുമാനിച്ചതോടെ ഫ്ളാറ്റുടമ ഓടി രക്ഷപ്പെടുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ പിതാവ് അറിയിച്ചു. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് പെണ്‍കുട്ടിയെ സ്യൂട്ട് കേസില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week