26 C
Kottayam
Monday, November 18, 2024
test1
test1

ഇ–ബുൾജെറ്റ്‌ സഹോദരങ്ങളെ പൂട്ടാനുറച്ച് പോലീസ്, ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകും

Must read

തലശേരി:കണ്ണൂർ ആർടി ഓഫീസിൽ അതിക്രമിച്ചുകയറി കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്‌ത കേസിൽ ഇ–ബുൾജെറ്റ്‌ വ്‌ളോഗർ സഹോദരന്മാരായ എബിൻ, ലിബിൻ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ജില്ലാ സെഷൻസ്‌ കോടതിയിൽ വെള്ളിയാഴ്‌ച അന്വേഷക സംഘം ഹർജി നൽകും. കണ്ണൂർ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ (ഒന്ന്‌) കോടതി ജാമ്യം അനുവദിച്ചതിനെതിരെ പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ. ബി പി ശശീന്ദ്രൻ മുഖേനയാണ്‌ ഹർജി നൽകുക.

നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിന്‌ മോട്ടോർവാഹന വകുപ്പ്‌ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടുന്നതിന്‌ തിങ്കളാഴ്‌ച രാവിലെയാണ്‌ ഓഫീസിൽ കയറി സഹോദരങ്ങൾ അതിക്രമം കാട്ടിയത്‌. പൊതുമുതൽ നശിപ്പിക്കൽ, ആർടി ഓഫീസിലെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ്‌ കേസെടുത്തത്‌. ജാമ്യം അനുവദിച്ചത്‌ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും ഹർജിയിൽ ബോധിപ്പിക്കും

പൊതുമുതൽ നശിപ്പിച്ചതിന് ഇരുവരും 3500 രൂപ വീതം പിഴയടയ്ക്കണമെന്ന വ്യവസ്ഥയോടെയാണ് കോടതി ജാമ്യം നൽകിയത്.ഇവരുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിനുള്ള നടപടികളുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ടുപോവുകയാണ്. നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയതിനാണ് രജിസ്ട്രേഷൻ റദ്ദാക്കുന്നത്. ഇതിന്റെ മുന്നോടിയായി ആർ.സി. ഉടമയ്ക്ക് കാരണംകാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

പ്രതികളുടെ കിളിയന്തറ വിളമനയിലെ വീടിന്റെ ഭിത്തിയിൽ ഇരിട്ടി ആർ.ടി.ഒ. കാരണം കാണിക്കൽ നോട്ടീസ് പതിച്ചു. പ്രതികളുടെ വാഹനത്തിൽ കണ്ടെത്തിയ ഒൻപത് അപാകങ്ങൾക്ക് ഏഴുദിവസത്തിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്

കഴിഞ്ഞദിവസമാണ് യൂട്യൂബ് വ്ളോഗർമാരായ എബിനും ലിബിനും കണ്ണൂർ ആർ.ടി. ഓഫീസിൽ പ്രശ്നങ്ങളുണ്ടാക്കിയത്. അനധികൃതമായി രൂപമാറ്റം വരുത്തിയതിനും നികുതി അടയ്ക്കാത്തതിനും ഇവരുടെ ‘നെപ്പോളിയൻ’ എന്ന പേരിലുള്ള ടെംപോ ട്രാവലർ കാരവൻ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെ ആർ.ടി. ഓഫീസിൽ അതിക്രമിച്ചുകയറിയ ഇരുവരും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും കൃത്യനിർവഹണം തടസപ്പെടുത്തിയെന്നുമായിരുന്നു പരാതി. ഓഫീസിലെ ഉപകരണങ്ങൾ നശിപ്പിച്ചതായും പരാതിയിലുണ്ടായിരുന്നു. മാത്രമല്ല, ഓഫീസിൽനിന്ന് ഫെയ്സ്ബുക്ക് ലൈവും ചെയ്തു. ഇത് കണ്ട് നിരവധി യുവാക്കളാണ് ഓഫീസ് പരിസരത്ത് തടിച്ചുകൂടിയത്.

ആർ.ടി. ഓഫീസിലെ ഉദ്യോഗസ്ഥരുടെ പരാതിയിലാണ് കണ്ണൂർ ടൗൺ പോലീസ് ഇരുവരെയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാവകുപ്പുകൾ ഉൾപ്പടെ ആറ് വകുപ്പുകൾ പ്രകാരമാണ് എബിന്റെയും ലിബിന്റെയും പേരിൽ കേസെടുത്തത്. ആറുമാസം തടവും 5000 രൂപ പിഴയും ലഭിക്കാവുന്ന കേരള പോലീസ് ആക്ടിലെ സാംക്രമികരോഗനിയന്ത്രണ നിയമപ്രകാരവും ഇവർക്കെതിരേ കേസെടുത്തിട്ടുണ്ട്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന് മുന്നിലും പരിസരത്തും കൂടിനിന്ന് ബഹളമുണ്ടാക്കിയ ഇവരുടെ ആരാധകരായ 24 പേരെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.

രണ്ടുമാസത്തേക്കോ കുറ്റപത്രം സമർപ്പിക്കുന്നതുവരെയോ എല്ലാ ബുധനാഴ്ചയും ടൗൺ സ്റ്റേഷനിൽ ഹാജരാകണമെന്ന ജാമ്യവ്യവസ്ഥപ്രകാരം എബിനും ലിബിനും ബുധനാഴ്ച ടൗൺ സ്റ്റേഷനിൽ ഹാജരായി. ഇവരെ ചോദ്യംചെയ്യാൻ വീണ്ടും വിളിപ്പിച്ചേക്കും.

സുൽത്താൻബത്തേരിയിലെ ഒരാളുടെ ഉടമസ്ഥതയിലായിരുന്ന ടെമ്പോ ട്രാവലർ വാഹനം വൻതുക തുക ചെലവിട്ട് എറണാകുളത്ത് കൊണ്ടുപോയാണ് കാരവാനാക്കിയത്. രണ്ടുകോടിയെന്നാണ് യൂട്യൂബർമാർ അവരുടെ ചാനലിൽ അവകാശപ്പെട്ടത്. കാരവാനാക്കാമെന്ന ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാണ് കഴിഞ്ഞ കൊല്ലം നവംബർ 18-ന് ബത്തേരി ആർ.ടി.ഒ. ഓഫീസിൽ രജിസ്റ്റർചെയ്തത്. പിന്നീട് ഇത് എബിന്റെ പേരിലാക്കി ഇരിട്ടി ആർ.ടി.ഒ. ഓഫീസിൽ ഈവർഷം മാർച്ച് രണ്ടിന് രജിസ്റ്റർചെയ്യുകയായിരുന്നു. ഈ വാഹനത്തിലെ യാത്രയുടെ പേരിലാണ് ഇവരുടെ യൂട്യൂബ് ചാനൽ 15 ലക്ഷത്തോളം ആരാധകരെ ആകർഷിച്ചത്. കോടതി നടപടി പൂർത്തിയായി വാഹനം തിരികെക്കിട്ടാൻ സമയം പിടിച്ചേക്കും.

പ്രതികളിൽനിന്ന് പിടിച്ചെടുത്ത വിലകൂടിയ നാല് ഫോണുകളും ഒരു വെബ്ക്യാമും ഫൊറൻസിക് പരിശോധനയ്ക്ക് അയക്കും. ആരാധകരോട് ആർ.ടി.ഒ. ഓഫീസിലെത്താൻ ആഹ്വാനം ചെയ്യാൻ ഈ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

2 തെറ്റാണ് ഡയാന ചെയ്തത്! പുലർച്ചെ വിളിച്ചിട്ട് അഭിനയിക്കാൻ ഇഷ്ടമില്ലെന്ന് പറഞ്ഞു; സത്യൻ അന്തിക്കാട്

കൊച്ചി:തെന്നിന്ത്യയുടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ നാല്പതാം ജന്മദിനമാണിന്ന്. പിറന്നാളിനോട് അനുബന്ധിച്ച് നടിയുടെ ഡോക്യുമെന്ററിയും പുറത്തു വന്നിരുന്നു. നയന്‍താരയുടെ വിവാഹ വീഡിയോ എന്ന് എല്ലാവരും കരുതിയിരുന്നെങ്കിലും ഡയാന മറിയം കുര്യനില്‍ നിന്നും നയന്‍താരയെന്ന നടിയുടെ...

വിവാഹം വേണ്ട, ആലോചിച്ചെടുത്ത തീരുമാനം, 34 വയസിനിടെ ഞാൻ കണ്ട വിവാഹബന്ധങ്ങൾ; ഐശ്വര്യ ലക്ഷ്മി

കൊച്ചി:ശ്രദ്ധേയ കഥാപാത്രങ്ങൾ തുടരെ ലഭിച്ച ഐശ്വര്യ ലക്ഷ്മി വളരെ പെട്ടെന്നാണ് സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെട്ടത്. മായാനദി, വിജയ് സൂപ്പറും പൗർണമിയും, വരത്തൻ എന്നീ മൂന്ന് സിനിമകൾ ഹിറ്റായതോടെ ഐശ്വര്യയെ തേടി വലിയ അവസരങ്ങളെത്തി....

‘നസ്രിയ ഫാൻസൊന്നും ഇപ്പോൾ കാര്യമായിട്ടില്ല, അവർ ഇവളെ തിരിഞ്ഞ് പോലും നോക്കിയില്ല’ രസകരമായ അനുഭവം പറഞ്ഞ് ബേസിൽ

കൊച്ചി:സംവിധായകൻ എന്നതിലുപരി ബേസിൽ ജോസഫ് എന്ന നടനാണ് ഇപ്പോൾ ആരാധകർ കൂടുതൽ. തുടരെ തുടരെ സിനിമകളാണ് താരത്തിനിപ്പോൾ. ബേസിൽ ഭാ​ഗമല്ലാത്ത മലയാള സിനിമകളും കുറവാണ്. സൂക്ഷ്മദർശിനിയാണ് ബേസിലിന്റെ റിലീസിന് ഏറ്റവും പുതിയ സിനിമ....

മോഹന്‍ലാലിന്റെ തോളിൽ കയ്യിട്ട് ചേർത്തുപിടിച്ച് മമ്മൂട്ടി; കുഞ്ചാക്കോ ബോബന്റെ മാസ് സെല്‍ഫി വൈറല്‍

കൊളംബോ:മലയാളത്തിന്റെ അഭിമാന താരങ്ങളായ മമ്മൂട്ടിയേയും മോഹൻലാലിനേയും നായകന്മാരാക്കി ചിത്രമൊരുക്കുന്ന തിരക്കിലാണ് സംവിധായകൻ മഹേഷ് നാരായണൻ. സിനിമയുടെ ചിത്രീകരണത്തിനായി മമ്മൂട്ടിയും മോഹൻലാലുമെല്ലാം കൊളംബോയിലാണുള്ളത്. ഈ ചിത്രത്തിന്റെ സെറ്റിൽ നിന്നുമെടുത്ത ഒരു സെൽഫി ഇപ്പോൾ സാമൂഹിക...

അൻമോൽ ബിഷ്ണോയി യു.എസിൽ അറസ്റ്റിൽ; വലയിലായത്‌ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍

ന്യൂഡൽഹി: കുപ്രസിദ്ധ അധോലക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അൻമോൽ ബിഷ്ണോയി യു.എസ്സിൽ അറസ്റ്റിലായതായി റിപ്പോ‍ർട്ടുകൾ. 50-കാരനായ അൻമോൽ തിങ്കളാഴ്ച വൈകീട്ട് അറസ്റ്റിലായതായാണ് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നത്.2022-ൽ പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയുടെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.