പങ്കാളി ഒരു സ്ത്രീയായിരുന്നെങ്കില്‍ എന്ന് ഒരുപാട് നൊന്ത് ആഗ്രഹിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് കവയിത്രി വിജയലക്ഷ്മി. ചിത്രത്തിലായാലും ശില്‍പ്പത്തിലായാലും യഥാര്‍ത്ഥ ജീവിതത്തില്‍ ആയാലും മഹത്തായ സ്ത്രീ സങ്കല്‍പ്പമാണ് എന്നും തന്നെ ഉണര്‍ത്തുകയെന്നും അത്ര സുന്ദരമായ ഒരുവളുടെ അരികില്‍ നിന്നാല്‍ താനൊരു ഇല പോലെ വിറയ്ക്കുമെന്നും കവയിത്രി പറയുന്നു.
എലീസ ആന്റ് മാര്‍സ്സല എന്ന സ്പാനിഷ് പടം കണ്ട് ഒരു പാട് സങ്കടപ്പെട്ടിരുന്നതായും അവര്‍ പറഞ്ഞു. അതേസമയം തന്നെ പങ്കാളി സ്ത്രീയായിരുന്നെങ്കില്‍ തന്റെ ക്ളോണ്‍ തന്നെയായ മകനെ കിട്ടില്ലല്ലോ എന്ന സങ്കടം ബാക്കിയാകുമെന്നും അവര്‍ പറഞ്ഞു. ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിജയലക്ഷ്മി ഇക്കാര്യം പറഞ്ഞത്.
തന്റെ ഏറ്റവും നല്ല കവിതയായ മകനുവേണ്ടി ഈ പൊരുത്തപ്പെടലിനെ ശരി വെയ്ക്കുകയും ഇതിനോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്നു. പ്രശസ്ത കവി ഹരിവംശ റായ് ബച്ചന്‍ തന്റെ മകനെ വിശേഷിപ്പിച്ചിരിക്കുന്നത് തന്നെയാണ് തനിക്കുമുള്ളത്.