KeralaNewsRECENT POSTS
സാക്ഷി വിസ്താരം നിര്‍ത്തിവയ്ക്കണം; വീണ്ടും ഹര്‍ജിയുമായി ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങാനിരിക്കേ സാക്ഷി വിസ്താരം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിചാരണ കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചു. കേസിലെ സുപ്രധാന തെളിവായ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണ്. ഈ പരിശോധനാ ഫലം ലഭിക്കുന്നത് വരെ സാക്ഷി വിസ്താരം നിര്‍ത്തിവയ്ക്കണമെന്നാണ് ദീലീപിന്റെ ആവശ്യം.
നേരത്തെ കേസിലെ പ്രതിപട്ടികയില്‍ നിന്നു തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി വിചാരണ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി പ്രതികളെ കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുകയും കുറ്റം ചുമത്തുകയും ചെയ്തു. വിചാരണ നടപടികളിലേക്ക് കോടതി പോകുന്നതിനിടെയാണ് ദിലീപ് പുതിയ ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News