ശ്രീദേവിയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം ഒഴുകിയിട്ടുണ്ട്; തിരക്കഥാകൃത്തിന്റെ പുസ്തകം ചര്‍ച്ചയാകുന്നു
സിനിമലോകത്തെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയ സംഭവമായിരിന്നു താരറാണി ശ്രീദേവിയുടെ മരണം. 2018 ഫെബ്രുവരി 24ന് ദുബായിലാണ് ശ്രീദേവി അന്തരിച്ചത്. ശ്രീദേവിയുടെ ജീവിത കഥ പറയുന്ന പുസ്തകമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ”ശ്രീദേവി-ദി എറ്റേണല്‍ സ്‌ക്രീന്‍” എന്ന പേരിലുള്ള പുസ്തകം രചിച്ചിരിക്കുന്നത് തിരക്കഥാകൃത്ത് സത്യാര്‍ഥ് നായക്കാണ്. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ആണ് പ്രസാധകര്‍. കരണ്‍ ജോഹറാണ് പുസ്തകം പുറത്തിറക്കാന്‍ മുന്‍കൈ എടുത്തിരിക്കുന്നത്.
ശ്രീദേവിയെ കുറിച്ചുള്ള സത്യാര്‍ഥിന്റെ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പലപ്പോഴും ശ്രീദേവിയ്ക്ക് ഇടയ്ക്കിടെ രക്തസമ്മര്‍ദ്ധം കുറയുന്നതിനെ തുടര്‍ന്ന് ബോധക്ഷയം ഉണ്ടാകാറുണ്ടായിരുന്നെന്നാണ് സത്യാര്‍ഥ് പറയുന്നത്. കൂടാതെ ശ്രീദേവിയുടെ സഹപ്രവര്‍ത്തകര്‍ ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും സത്യാര്‍ഥ് പറയുന്നു. അഭിനയിച്ച് കൊണ്ടിരിക്കുന്ന കാലത്ത് പലപ്പോഴും ശ്രീദേവി കുഴഞ്ഞ് വീണിട്ടുണ്ടെന്നാണ് സംവിധായകന്‍ പങ്കശ് പരാശറും നടന്‍ നാഗാര്‍ജുനയും തന്നോട് പറഞ്ഞിട്ടുണ്ടെന്നും സത്യാര്‍ഥ് പറയുന്നു.
ശ്രീദേവി സിനിമാ സെറ്റിലും ശുചിമുറിയിലും സമാനമായി പലപ്പോഴും വീണിട്ടുണ്ടെന്നും സത്യാര്‍ഥ് പറയുന്നു. കുഴഞ്ഞ് വീണ് മൂക്കില്‍ നിന്ന് വായില്‍ നിന്നുമെല്ലാം രക്തം ഒഴുകുന്ന അവസ്ഥയില്‍ ഒരിക്കല്‍ ശ്രീദേവിയെ ശുചിമുറിയില്‍ നിന്നു കണ്ടെത്തിയിട്ടുണ്ടെന്ന് ശ്രീദേവിയുടെ അനന്തിരവള്‍ മഹേശ്വരി ഒരിക്കല്‍ പറഞ്ഞിരുന്നുവെന്നും സത്യാര്‍ഥ് പറയുന്നു.