KeralaNews

ഹയർസെക്കണ്ടറി വിഭാ​ഗം ആന്ത്രപ്പോളജി പുസ്തകത്തിൽ ഗുരുതരമായ പിഴവ് ; ആന്ത്രോപ്പോളജിസ്റ്റായ എ അയ്യപ്പന് പകരം കവി അയ്യപ്പൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കണ്ടറി വിഭാ​ഗം ആന്ത്രപ്പോളജി പുസ്തകത്തിൽ ഗുരുതരമായ പിഴവ്. പ്രശസ്ത ആന്ത്രോപ്പോളജിസ്റ്റായ എ അയ്യപ്പന് പകരം വച്ചത് കവി അയ്യപ്പന്റെ ചിത്രമാണ് പുസ്തകത്തിൽ നൽകിയിരിക്കുന്നത്. സംഭവം വിവാദമായതോടെ ചിത്രം തിരുത്തുമെന്ന് വിദ്യാഭ്യാസവകുപ്പ് പ്രഖ്യാപിച്ചു.

പ്ലസ്ടു ക്ലാസുകളിലേക്കുളള ആന്ത്രപോളജിയുടെ ഇംഗ്ലീഷ് പുസ്തകത്തിലാണ് പിഴവ്. ആന്ത്രപ്പോളജിസ്റ്റ് എ അയ്യപ്പനെക്കുറിച്ചാണ് പാഠഭാ​ഗത്ത് നൽകിയിരിക്കുന്ന വിവരണം. പക്ഷേ ഒപ്പമുള്ളത് കവി അയ്യപ്പന്റെ ചിത്രമാണ്. തൃശ്ശൂരിലെ പാവറട്ടിയിൽ ജനിച്ച എ അയ്യപ്പൻ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയതും ലണ്ടനില്‍ നിന്ന് പിഎച്ച്ഡി നേടിയതുമെല്ലാം പുസ്കത്തിൽ വിവരിക്കുന്നുണ്ട്. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ആദ്യ ചെയർമാനാണെന്നതും കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്നതുമൊക്കെ പറയുന്നുണ്ട്. പരിചയപ്പെടുത്തൽ പക്ഷേ കവി എ അയ്യപ്പന്റെ ചിത്രത്തിലൂടെയാണെന്ന് മാത്രം.

ലൂമിനറീസ് ഓഫ് ഇന്ത്യന്‍ ആന്ത്രപ്പോളജി എന്ന പത്താം അധ്യായത്തിലാണ് പിഴവ്. 2015 മുതൽ ഇതേ ചിത്രമാണ് ഉപയോഗിക്കുന്നത്. അധികം കുട്ടികൾ ഈ വിഷയം പഠിക്കാനില്ലാത്തതിനായി പിഴവ് തിരുത്താതെ അതേപടി തുടരുകയാണെന്നാണ് അറിയുന്നത്. എന്നാൽ മലയാളം പുസ്തകത്തിൽ പടം കൊടുത്തിട്ടില്ല. സംഭവം ചർച്ചയായതോടെ ചിത്രം മാറ്റി യഥാർത്ഥ ചിത്രം നൽകുമെന്ന് ഹയർസെക്കൻണ്ടറി വകുപ്പ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button