CrimeKeralaNews

ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവ് : പീഡനക്കേസിൽ ജയിലില്‍ കഴിഞ്ഞ പ്ലസ്ടു വിദ്യാര്‍ഥിക്ക് ജാമ്യം

മലപ്പുറം :പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിച്ച കേസിൽ 35 ദിവസങ്ങളായി ജയിലിൽ കഴിഞ്ഞ പതിനെട്ടുകാരന് ഒടുവിൽ കോടതി ജാമ്യം അനുവദിച്ചു. ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവായതിനെ തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്.

മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥി ശ്രീനാഥിനേയാണ് പരിശോധനഫലം ലഭിച്ചതിനു പിന്നാലെ പോക്സോ കോടതി വിട്ടയച്ചത്. പെണ്‍കുട്ടിയുടെ മൊഴിപ്രകാരം കഴിഞ്ഞ ജൂണ്‍ 22നാണ് ശ്രീനാഥ് പോക്സോ കേസില്‍ റിമാന്‍ഡിലായത്. ശ്രീനാഥിന്‍റെ അപേക്ഷ പ്രകാരം നടത്തിയ ഡി.എന്‍.എ പരിശോധനയിലാണ് ഫലം നെഗറ്റീവായത്.

അതേസമയം പെണ്‍കുട്ടി പീഡനത്തിന് ഇരയായ കേസില്‍ പ്രതിയായി ഒന്നോ അതിലധികമോ പേരുണ്ടോ എന്നറിയാന്‍ ഇനിയും വിശദമായ പുനരന്വേഷണം വേണ്ടി വരും. കോടതിയുടെ പ്രത്യേക നിര്‍ദേശപ്രകാരം മണിക്കൂറുകള്‍ക്കുളളില്‍ ശ്രീനാഥിനെ തിരൂര്‍ സബ് ജയില്‍ നിന്ന് പുറത്തിറക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker