30 C
Kottayam
Monday, May 13, 2024

ആധാർ കാർഡ് പരിശോധിച്ച് ജനനത്തീയതി ഉറപ്പുവരുത്തിയശേഷം ലൈംഗിക ബന്ധത്തിലേർപ്പെടാൻ സാധിക്കില്ലെന്ന് ഹൈക്കോടതി, പോക്സോ പ്രതിയ്ക്ക് ജാമ്യം

Must read

ന്യൂഡൽഹി: ആധാർ കാർഡ് പരിശോധിച്ച് ജനനത്തീയതി ഉറപ്പുവരുത്തിയശേഷം മാത്രം ലൈംഗിക ബന്ധത്തിലേർപ്പെടാൻ സാധിക്കില്ലെന്ന് ഡൽഹി ഹൈക്കോടതിയുടെ പരാമർശം. പ്രായപൂര്‍ത്തിയായില്ലെന്ന് അവകാശപ്പെടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ ആൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇത്തരം പരാമർശം നടത്തിയത്. സമ്മതതോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുൻപ് രേഖകൾ  പരിശോധിച്ച് ജനനത്തീയതി ഉറപ്പുവരുത്തേണ്ട ആവശ്യമില്ലെന്നും  കോടതി വ്യക്തമാക്കി. പരാതിക്കാരിയുടെ വിവിധ സർട്ടിഫിക്കറ്റുകളിൽ വിവിധ ജനനത്തീയതികളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും കോടതി കണ്ടെത്തി. പ്രായത്തെ സംബന്ധിച്ച് തർക്കമുണ്ടെന്നും കോടതി പറഞ്ഞു. ആധാർ കാർഡിൽ ജനനത്തീയതി 1998 എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ പ്രായപൂർത്തിയാകാത്ത ആളുമായാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന് കരുതാൻ സാധിക്കില്ല. ഹണി ട്രാപ് പോലുള്ള കാര്യങ്ങൾ നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജസ്മീത് സിങ് ആണ് പ്രതിക്ക് ജാമ്യം നല്‍കിയത്. 

ഒരു വ്യക്തിയുമായി ഉഭയസമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന് മുമ്പ് ആധാർ കാർഡോ പാൻ കാർഡോ കാണുകയോ പങ്കാളിയുടെ ജനനത്തീയതി അവളുടെ സ്കൂൾ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തുകയോ ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. പ്രഥമദൃഷ്ട്യാ ഇത് ഹണി ട്രാപ്പിംഗ് കേസാണെന്ന് സംശയിക്കുന്നതായും പരാതി നല്‍കാനെടുത്ത അസാധാരണമായ കാലതാമസത്തിന് തൃപ്തികരമായ കാരണമൊന്നും നൽകിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ കൈക്കൂലി സാധ്യതയും കോടതി ഉന്നയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം പൊലീസ് നടത്തണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് കോടതി നടപടി. 20,000 രൂപയുടെ ആൾ ജാമ്യത്തിൽ പ്രതിയെ വിട്ടയക്കണമെന്നും കേസ് എപ്പോഴൊക്കെ വാദം കേൾക്കുമ്പോഴും പൊലീസ് ആവശ്യപ്പെടുമ്പോഴും സ്റ്റേഷനിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. പ്രതിയോട് രാജ്യം വിടരുതെന്നും പാസ്‌പോർട്ട് സമര്‍പ്പിക്കണമെന്നും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും കേസുമായി ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തരുതെന്നും കോടതി പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week