തിരുവനന്തപുരം: സഭാതര്‍ക്കം പരിഹരിക്കാന്‍ ഓര്‍ത്തഡോക്സ്, യാക്കോബായ സഭകളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുമെന്ന് മിസോറാം ഗവര്‍ണര്‍ പി. എസ് ശ്രീധരന് പിള്ള. വെവ്വേറെ ദിവസങ്ങളിലാണ് ഓര്‍ത്തഡോക്സ്, യാക്കോബായ സഭാനേതൃത്വങ്ങളുമായി ചര്‍ച്ച നടത്തുകയെന്നും ശ്രീധരന് പിള്ളി പറഞ്ഞു.
പ്രധാനമന്ത്രിയുടെ അടുത്ത വരവിലായിരിക്കും ക്രൈസ്തവ സഭകളുമായി ചര്‍ച്ച നടത്തുക. മറ്റ് ക്രൈസ്തവസഭകളുമായി പ്രധാനമന്ത്രി ജനുവരിയില്‍ ചര്‍ച്ച നടത്തും. നേരത്തേ ക്രൈസ്തവ സഭാ പ്രതിനിധികളെ കണ്ടപ്പോള്‍ അവരുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രധാനമന്ത്രിയെ കാണാന്‍ അവര്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് അവരുടെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചു. പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.