സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കൊല്ലം സ്വദേശി അറസ്റ്റില്‍

പെരുമ്പാവൂര്‍: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം കരുനാഗപ്പള്ളി ഐനിക്കുളങ്ങര സ്വദേശി സജീര്‍ (29) ആണ് പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായത്.

ഏഴു മാസം മുമ്പ് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുകയും പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. ഇതിനകം നിരവധി സ്ഥാപനങ്ങളില്‍ ജോലി ചെയ്ത സജീര്‍ പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ എ.ടി.എം കാര്‍ഡ് മോഷ്ടിച്ച് മുപ്പതിനായിരം രൂപ തട്ടിയെടുക്കുകയും കടന്നുകളയുകയും ചെയ്തു.

പോകുന്ന വഴി ചങ്ങനാശേരിയിലെ ഒരു വൃദ്ധയുടെ മാലയും പൊട്ടിച്ചെടുത്തു. പോലീസ് പിടികൂടുമെന്നായപ്പോള്‍ സിം ഉപേക്ഷിച്ച് ഒളിച്ചു താമസിച്ച ഇയാളെ ശ്രമകരമായാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് സജീറിന്റെ രണ്ട് ബന്ധുക്കളെയും ഒരു സുഹൃത്തിനേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News