കൊച്ചി: ബിപിസിഎല്‍ പെട്രോകെമിക്കല്‍ പ്ലാന്റ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ഇതിന് പുറമെ അഞ്ച് വികസനപദ്ധതികളും സമര്‍പ്പിച്ചു. 6100 കോടി രൂപയുടെ പദ്ധതികളാണ് സമര്‍പ്പിച്ചിരിക്കുന്നത്.
മലയാളത്തില്‍ നമസ്‌കാരം പറഞ്ഞുകൊണ്ടാണ് മോദി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ടൂറിസം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങി വിവിധ മേഖലകള്‍ക്ക് ഗുണകരമായ പദ്ധതികളാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. വലിയ തൊഴിലവസരം സൃഷ്ടിക്കപ്പെടുന്ന് പദ്ധതികളാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പുതിയ പദ്ധതികള്‍ വിഭാവനം ചെയ്യണമെന്ന് പ്രധാനമന്ത്രി യുവ സംരംഭകരോട് പറഞ്ഞു. ആഗോള ചൂറിസം റാങ്കിംഗില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടെ അറുപതില്‍ നിന്ന് മൂപ്പതാം റാങ്കിലേക്ക് എത്തിയിട്ടുണ്ട്. അതുകൊണ്ട് ടൂറിസം മേഖലയില്‍ ഇനിയും നമുക്ക് വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും’- പ്രധാനമന്ത്രി പറഞ്ഞു.