ബിഗ് ബോസ് സീസണ്‍ 3ക്ക് മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും
ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ഗ്രാന്‍ഡ് ഓപ്പണിംഗ് എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ സീസണിലെ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇത്തവണ ഷോക്കായി മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്.
സീസണ്‍ 3-ക്ക് 18 കോടി രൂപയാണ് മോഹന്‍ലാല്‍ വാങ്ങുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 12 കോടി ആയിരുന്നു സീസണ്‍ 2-വിനായി മോഹന്‍ലാല്‍ വാങ്ങിയിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അതേസമയം, ബിഗ് ബോസ് സീസണ്‍ 2-വിലെ മത്സരാര്‍ത്ഥികളായിരുന്ന ആര്യയും രഘുവും, ഒന്നാം സീസണിലെ വിന്നറായ സാബുമോനും കഴിഞ്ഞ ദിവസം ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയില്‍ നടക്കുന്ന ഗ്രാന്‍ഡ് ഓപ്പണിംഗ് പരിപാടികളില്‍ പങ്കെടുത്തിരുന്നു.
സ്‌റ്റൈലിഷ് മേക്കോവറിലാണ് മോഹന്‍ലാല്‍ സീസണ്‍ 3-യില്‍ എത്തുന്നത്. ജിംഷാദ് ഷംസുദ്ദീന്‍ ആണ് മോഹന്‍ലാലിന് സ്റ്റൈലിംഗ് ചെയ്യുന്നത്. മിനിമല്‍ ക്ലാസിക് മുതല്‍ ബൊഹീമിയന്‍, ജാപ്പനീസ് ഫാഷന്‍ എലമെന്റുകള്‍ വരെയുള്ള സ്‌റ്റൈലുകള്‍ ഇത്തവണ മോഹന്‍ലാലിനായി പരീക്ഷിക്കുന്നുണ്ടെന്നാണ് ജിംഷാദ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.