വീണ്ടും മിണ്ടാപ്രാണിയോട് കൊടുംക്രൂരത; കൊല്ലത്ത് ആടിന് നേരെ ആസിഡ് ആക്രമണം

കൊല്ലം: ചാത്തന്നൂരില്‍ ആടിന് നേരെ അജ്ഞാതന്റെ ആസിഡ് ആക്രമണം. കല്ലുവാതുക്കല്‍ നടുക്കല്‍ കൃപ അരുണില്‍ സുജയുടെ വീട്ടിലെ ആടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ചാത്തന്നൂര്‍ ബി.ആര്‍.സിയില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികളെ കരകൗശല വിദ്യകള്‍ പരിശീലിപ്പിക്കുന്ന താത്കാലിക അദ്ധ്യാപികയാണ് സുജ.

കഴിഞ്ഞ ദിവസം കൊല്ലത്തെ ബന്ധു വീട്ടില്‍ പോയി തിരികെ എത്തിയപ്പോഴാണ് ആടിന്റെ ദേഹത്തെ നിറ വ്യത്യാസവും അസ്വാഭാവിക പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കല്ലുവാതുക്കല്‍ മൃഗാശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ആസിഡ് ആക്രമണമാണെന്ന് തിരിച്ചറിഞ്ഞത്.

കണ്ണിനും ദേഹത്തും പൊള്ളലേറ്റ ആടിന്റെ രണ്ട് കണ്ണുകളുടെയും കാഴ്ചശക്തി നഷ്ടമായി. ദേഹത്തു നിന്ന് തൊലി അടര്‍ന്നു വീഴുന്ന അവസ്ഥയിലാണ്. സംഭവത്തില്‍ പാരിപ്പള്ളി പോലീസ് കേസെടുത്തു. ബന്ധുക്കള്‍ തമ്മിലുള്ള വഴക്കാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News