24.4 C
Kottayam
Sunday, May 19, 2024

പ്ലസ് ടു പരീക്ഷയില്‍ പരാജയപ്പെട്ടു; കടയ്ക്കലില്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു

Must read

കൊല്ലം: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ കുമ്മിള്‍തച്ചോണം ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന വര്‍ഷ(17)യെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞദിവസം പുറത്തു വന്ന പ്ലസ് ടു പരീക്ഷാ ഫലത്തില്‍ ഒരു വിഷയത്തിനു പെണ്‍കുട്ടി തോറ്റിരുന്നു. ഇതിനെത്തുടര്‍ന്ന് കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. ഇതാകാം ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

പോലീസും ഫൊറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week