32.3 C
Kottayam
Monday, May 6, 2024

മേരി കോം പൊരുതി വീണു, മെഡലില്ലാതെ മടക്കം

Must read

ടോക്യോ:മെഡലോടെ ഒളിമ്പിക്സിൽ നിന്ന് വിടപറയാമെന്ന ഇന്ത്യൻ ബോക്സിങ് താരം മേരി കോമിന്റെ മോഹം പൊലിഞ്ഞു. ടോക്യോ ഒളിമ്പിക്്സ് 51 കിലോഗ്രാം ഫ്ളൈവെയ്റ്റ് പ്രീ ക്വാർട്ടറിൽ കൊളംബിയയുടെ ലോറെന വലൻസിയയോട് ഇന്ത്യൻ താരം തോറ്റു. കടുത്ത പോരാട്ടം കണ്ട മത്സരത്തിൽ 3-2നായിരുന്നു തോൽവി.

2016 റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ലോറെന മേരി കോമിന് കടുത്ത മത്സരമാണ് നൽകിയത്. ആദ്യ റൗണ്ടിൽ ലോറെന ആക്രമിച്ചു കളിച്ചതോടെ ഇന്ത്യൻ താരത്തിന് അടിതെറ്റി. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലും മേരി കോം നേരിയ മുൻതൂക്കം നേടിയെങ്കിലും വിജയത്തിന് അത് മതിയാകുമായിരുന്നില്ല. ആദ്യ റൗണ്ട് മത്സരഫലം നിർണയിച്ചു.

38-കാരിയായ ഇന്ത്യൻ താരം ഡൊമിനിക്കയുടെ മിഗ്വലിന ഗാർഷ്യ ഹെർണാണ്ടസിനെ തോൽപ്പിച്ചാണ് പ്രീക്വാർട്ടറിലെത്തിയത്.2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലം നേടിയ മേരികോം ആറുവട്ടം ലോകചാമ്പ്യനായിട്ടുണ്ട്. ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഒന്നാമതെത്തി. അമ്മയായശേഷം റിങ്ങിലെത്തി ഏറെ നേട്ടമുണ്ടാക്കിയ താരംകൂടിയാണ്.

നേരത്തെ സതീഷ് കുമാറും പൂജാ റാണിയും ലവ്ലിന ബോർഗോഹെയ്നും ബോക്സിങ് ക്വാർട്ടറിലെത്തിയിരുന്നു. ഇന്നു രാവിലെ നടന്ന പുരുഷൻമാരുടെ 91 കിലോ സൂപ്പർ ഹെവിവെയ്റ്റ് വിഭാഗത്തിൽ സതീഷ് ജമൈക്കയുടെ റിക്കാർഡോ ബ്രൗണിനെ 4-1ന് തകർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week