25.1 C
Kottayam
Thursday, June 18, 2026

ഓണ്‍ലൈന്‍ ഗെയിമില്‍ മണിക്കൂറുകള്‍ മുഴുകിയിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Must read

ചെന്നൈ: മണിക്കൂറുകള്‍ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചിരുന്ന പ്ലസ് ടു വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം. പുതുച്ചേരിയില്‍ വല്ലിയനൂരിലെ വി. മനവളി അന്നൈ തേരസ നഗറിലെ പച്ചയപ്പന്റെ മകന്‍ ദര്‍ശനാണ് (16) തിങ്കളാഴ്ച രാത്രി 12 മണിയോടെ മരിച്ചത്.

നാലുമണിക്കൂറോളം മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച ദര്‍ശന്‍ തലകറങ്ങി വീഴുകയായിരുന്നു. ഓണ്‍ ലൈന്‍ ഗെയിം ആയ ‘ഫയര്‍ വാള്‍’ ആണ് ദര്‍ശന്‍ മൊബൈല്‍ ഫോണില്‍ കളിച്ചിരുന്നതെന്ന് പച്ചയപ്പന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു.

രാത്രി 11.40ന് പിതാവ് മുറിയിലെത്തി പരിശോധിച്ചപ്പോള്‍ ദര്‍ശന്‍ അബോധാവസ്ഥയിലായിരുന്നു. ഉടനെ വീട്ടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് ജിപ്മെര്‍ ആശുപത്രിയിലേക്കും കൊണ്ടു പോയി. ജിപ്മെറില്‍ നടത്തിയ പരിശോധനയില്‍ ദര്‍ശന്‍ മരിച്ചതായി ഡോക്ടര്‍ അറിയിക്കുകയായിരുന്നു. ദര്‍ശന് മറ്റു അസുഖങ്ങളുണ്ടായിരുന്നോ എന്ന് അന്വേഷിക്കുമെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഛത്തീസ്ഗഢിൽ ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് ചുട്ടുകൊന്നു

ബിലാസ്പൂര്‍: ഛത്തീസ്ഗഢിലെ കോറിയ ജില്ലയിൽ മണൽ ഖനനത്തെച്ചൊല്ലിയുണ്ടായ കടുത്ത തർക്കത്തെത്തുടർന്ന് ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് അതീവ ക്രൂരമായി ചുട്ടുകൊന്നു. ബിജെപി നേതാവും മുൻ ജനപദ പഞ്ചായത്ത് പ്രസിഡന്റുമായ ഭരത്...

തൃണമൂൽ നേതാക്കളെ അടിവസ്ത്രത്തിൽ തെരുവിലൂടെ നടത്തിച്ച് പോലീസ്; ‘രാമരാജ്യം ഇങ്ങനെ’യെന്ന് ബിജെപി

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് (TMC) നേതാക്കളെ പോലീസ് വിലങ്ങണിയിച്ച് ജനമധ്യത്തിലൂടെ നടത്തിച്ച സംഭവം ദേശീയ രാഷ്ട്രീയത്തിൽ വലിയ രീതിയിലുള്ള വിവാദങ്ങൾക്കും കടുത്ത പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. പാർട്ടിക്കും അറസ്റ്റിലായ ജഹാംഗീർ...

കൂടെ ഉണ്ടായിരുന്ന കൂട്ടുകാരനും പരിക്ക്! മലപ്പുറത്ത് സ്‌കൂട്ടർ ഡിവൈഡറിലേക്ക് ഇടിച്ച് കയറി വൻ അപകടം; ഒരാൾ മരിച്ചു

മലപ്പുറം: വെളിമുക്ക് ദേശീയപാതയിൽ സ്‌കൂട്ടർ ഡിവൈഡറിൽ ഇടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. കോഴിക്കോട് താഴെപ്പാലം സ്വദേശി ഇബ്രാഹിം (50) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.സ്‌കൂട്ടർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. മൃതദേഹം...

‘ജവാൻ’ മദ്യ ഉത്പാദനം മുടങ്ങിയതിൽ ദുരൂഹത; അടിയന്തര അന്വേഷണം പ്രഖ്യാപിച്ച് എക്സൈസ് മന്ത്രി എം. ലിജു

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും ജനപ്രിയ മദ്യ ബ്രാൻഡുകളിൽ ഒന്നായ ‘ജവാൻ’ റമ്മിന്റെ ഉത്പാദനം പെട്ടെന്ന് മുടങ്ങിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ച് എക്സൈസ് മന്ത്രി എം. ലിജു രംഗത്തെത്തി. ഫാക്ടറിയിലെ ഉത്പാദനം പടിപടിയായി...

കോട്ടയത്ത് എബോളയെന്ന് സംശയം;മെഡിക്കൽ കോളേജിൽ 52കാരി നിരീക്ഷണത്തിൽ

കോട്ടയം: സുഡാനിൽ നിന്നെത്തിയ പാലാ സ്വദേശിനിക്ക് എബോളയെന്ന് സംശയം. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അമ്പത്തിരണ്ടുവയസ്സുകാരിയാണ് നിരീക്ഷണത്തിൽ കഴിയുന്നത്. സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴിയാണ് കേരളത്തിലെത്തിയത്. നിലവിൽ എബോളയുമായി ബന്ധപ്പെട്ട...

Popular this week