സംസ്ഥാനത്ത് പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 83.87% വിജയം

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. വിജയം 83.87 ശതമാനം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.
ആകെ 2028 സ്‌കൂളുകളിലായി 3,61,091 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നത വിജയം നേടി.കഴിഞ്ഞ വര്‍ഷം 87.94 ആയിരുന്നു വിജയശതമാനം. ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തും. മുഴുവന്‍ വിഭാഗങ്ങളിലുമായി ഇത്തവണ പരീക്ഷ എഴുതിയത് 212,286 ആണ്‍കുട്ടികളും 2,10,604 പെണ്‍കുട്ടികളുമാണ് (ആകെ 4,22,896)

സ്‌കൂളുകളില്‍ പൂര്‍ണ്ണതോതില്‍ നേരിട്ട് ക്ലാസുകള്‍ എടുത്ത് നല്‍കാന്‍ സാധിക്കാത്തതിനാല്‍ ഫോക്കസ് ഏരിയും നോണ്‍ ഫോക്കസ്സ് ഏരിയയും തിരിച്ച് നല്‍കിയിരുന്നു.4,22,890 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയിരുന്നു.

ഔദ്യോഗിക വെബ്‌സൈറ്റില്‍ 12 മണിമുതല്‍ ഫലം ലഭ്യമാകും.

  • കോഴിക്കോട് ജില്ലയാണ് വിജയശതമാനത്തില്‍ മുന്നില്‍- 87.79.
  • കുറവ് വയനാട് – 75.07 ശതമാനം.
  • 78 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി (മുന്‍വര്‍ഷം ഇത് 136 ആയിരുന്നു)
  • മലപ്പുറം ജില്ലയിലാണ് ഏറ്റവും അധികം എപ്ലസുകള്‍(4383) . ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതും മലപ്പുറത്താണ് (55,359)
  • ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് വയനാട് ജില്ലയിലാണ് (9,353)
  • റെഗുലര്‍ സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ വിജയിച്ചവരില്‍ 1,89029 പേര്‍ പെണ്‍കുട്ടികളും 1,72062 പേര്‍ ആണ്‍കുട്ടികളുമാണ്.
  • സയന്‍സ് -86.14 ശതമാനം, ഹ്യുമാനിറ്റിക്‌സ് – 75.61 , കൊമേഴ്‌സ്- 85.69 , ടെക്‌നിക്കല്‍ – 68.71. കലാമണ്ഡലം – 85.57
  • മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം – 28,450 (മുന്‍വര്‍ഷം – 48383)
  • സര്‍ക്കാര്‍ സ്‌കൂളുകളില്‍ 81.72 ശതമാനം വിജയം
  • എയഡഡ് സ്‌കൂളുകളില്‍ 86.02 ശതമാനം വിജയം
  • അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 81.12 ശതമാനവുമാണ് വിജയം
  • വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 29,711 പേര്‍ പരീക്ഷ എഴുതിയതില്‍ 23,251 പേര്‍ വിജയിച്ചു. വിജയശതമാനം 78.26
  • 100% വിജയം നേടിയ സര്‍ക്കാര്‍ സ്‌കൂളുകള്‍ -3 (മുന്‍വര്‍ഷം 11), എയ്ഡഡ് സ്‌കൂള്‍- 23 (മുന്‍ വര്‍ഷം 36), അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ -44 (മുന്‍വര്‍ഷം 79), സ്‌പെഷല്‍ സ്‌കൂളുകള്‍ -8 (മുന്‍വര്‍ഷം -10)
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News