News
ഓണ്‍ലൈന്‍ ക്ലാസിന്റെ മാനസിക സമ്മര്‍ദം താങ്ങാനാവാതെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
സൂറത്ത്: ഓണ്‍ലൈന്‍ ക്ലാസിന്റെ മാനസിക സമ്മര്‍ദം താങ്ങാനാകാതെ ഗുജറാത്തിലെ സൂറത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. സൂറത്തിലെ ആനന്ദാരയിലെ കമലേഷ് ഭായി ലുങ്കരിയയുടെ മകള്‍ പ്രഗതിയാണ് ജീവനൊടുക്കിയത്. 11ാം ക്ലാസ് കോമേഴ്‌സ് വിദ്യാര്‍ഥിനിയായിരുന്നു പ്രഗതി.
വീട്ടിലിരുന്ന് ഓണ്‍ലൈനായി പഠിക്കുകയായിരുന്നെങ്കിലും, ഒന്നും മനസിലാകുന്നില്ലെന്ന സമ്മര്‍ദമായിരുന്നു പ്രഗതിക്ക്. തുടര്‍ച്ചയായ മാനസിക സമ്മര്‍ദം കാരണം ഫാനില്‍ ഷാള്‍കെട്ടിയാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയത്.
മകളുടെ വിയോഗം സഹിക്കാവുന്നതിനും അപ്പുറമുള്ള ദുഃഖമാണ് കുടുംബത്തിനുണ്ടാക്കിയത്. വീട്ടുകാര്‍ അറിയിച്ചത് അനുസരിച്ച് അമ്രോളി പൊലീസ് സ്ഥലത്തെി പരിശോധന നടത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News