28.2 C
Kottayam
Friday, June 5, 2026

പ്ലസ് വൺ ഏകജാലക പ്രവേശനം: മൊബൈൽ നമ്പർ തിരുത്താൻ അവസരം

Must read

പ്ലസ് വൺ ഏകജാലകം പ്രവേശന നടപടികളുടെ അപേക്ഷാ സമയത്ത് തെറ്റായ മൊബൈൽ നമ്പർ നൽകിയ വിദ്യാർത്ഥികൾക്ക് നമ്പർ തിരുത്താൻ അവസരം. അപേക്ഷ സമയത്ത് അപേക്ഷകർ രണ്ട് സ്ഥലത്താണ് മൊബൈൽ നമ്പർ നൽകേണ്ടത്. തെറ്റായ നമ്പർ നൽകിയവർക്ക് ഒ.ടി.പി ഉണ്ടാക്കി ക്യാൻഡിഡേറ്റ് ലോഗിൻ ചെയ്ത് പാസ് വേർഡ് സൃഷ്ടിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ അത്തരം അപേക്ഷകർക്ക് ശരിയായ മൊബൈൽ നമ്പർ നൽകുന്നതിനും അപേക്ഷിച്ചതിന് ശേഷം നമ്പർ മാറിയിട്ടുണ്ടങ്കിൽ പുതിയ നമ്പർ നൽകുന്നതിനും പൊതുവിദ്യാഭ്യാസ ഡയറക്ടർ പുതിയ സർക്കുലർ ഇറക്കി. ഓഗസ്റ്റ് 20 വരെയാണ് സമയം അനുവദിച്ചത്.

അപേക്ഷകർ അപേക്ഷ നമ്പർ, രജിസ്റ്റർ നമ്പർ, പാസായവർഷം, ജനന തിയതി, ശരിയായ മൊബൈൽ നമ്പർ, അപേക്ഷകനും രക്ഷിതാവും ഒപ്പിട്ട അപേക്ഷ എന്നിവ സ്‌കാൻ ചെയ്ത് [email protected] എന്ന ഇ മെയിലിൽ അയക്കണം. മെയിലിൽ വരുന്ന മറുപടി അനുസരിച്ച് അപേക്ഷ തിരുത്തൽ വരുത്തുന്നതിനും ക്യാൻഡിഡേറ്റ് ലോഗിൻ ചെയ്ത് പാസ് വേർഡ് ഉണ്ടാക്കുന്നതിനും സാധിക്കും. അപേക്ഷയിൽ ശരിയായ വിവരങ്ങൾ നൽകിയവർ ട്രയൽ അലോട്ട്‌മെൻറ് വരുന്ന ആഗസ്റ്റ് 24ന് മുമ്പ് ക്യാൻഡിഡേറ്റ് ലോഗിൻ നടത്തി പാസ് വേർഡ് ഉണ്ടാക്കിയിരിക്കണം. തുടർന്ന് വരുന്ന എല്ലാ പ്രക്രിയകൾക്കും ഈ പാസ്വേഡാണ് ഉപയോഗിക്കേണ്ടത്. എങ്കിൽ മാത്രമേ ട്രയൽ അലോട്ട്‌മെന്റ് പരിശോധന, ഓപ്ഷൻ മാറ്റൽ, സ്‌കൂൾ പുന:ക്രമീകരണം, പ്രവേശന സ്ലിപ്പ് ഡൗൺലോഡ് ചെയ്യൽ, ഫീസ് അടക്കൽ എന്നിവ സാധ്യമാകൂ.

ക്യാൻഡിഡേറ്റ് ലോഗിൻ നടത്തി പാസ് വേർഡ് കരസ്ഥമാക്കാത്തവർക്ക് മുഖ്യ അലോട്ട്‌മെന്റുകളിൽ പ്രവേശനം ലഭിക്കില്ല. ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് നേരിടുന്നവർക്ക് ഹൈസ്‌കൂൾ, ഹയർ സെക്കന്ററി സ്‌കൂൾ, എസ് എസ് കെ, ബി.ആർസി, യൂ ആർ സി, സന്നദ്ധ സംഘടനകൾ എന്നിവയിലെ ഹെൽപ് ഡെസ്‌കുകളെ സമീപിക്കേണ്ടതാണെന്ന് ഹയർ സെക്കന്ററി അക്കാദമിക് കോർഡിനേറ്റർ വി.എം.കരീം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week