CrimeKeralaNewsUncategorized
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകൻ കുത്തേറ്റ് മരിച്ചു
കായംകുളം : ഡിവൈഎഫ്‌ഐ പ്രവര്‍ത്തകൻ കുത്തേറ്റ് മരിച്ചു. കായംകുളത്ത് ക്വട്ടേഷൻ സംഘത്തിന്‍റെ ആക്രമണത്തില്‍ എം.എസ്.എം സ്കൂളിന് സമീപം താമസിക്കുന്ന സിപിഎം എം.എസ്.എം ബ്രാഞ്ച് കമ്മിറ്റി അംഗവുംm ഡിവൈഎഫ്ഐ പ്രവർത്തകനും കൂടിയായ. വൈദ്യൻ വീട്ടിൽ സിയാദ് ( 36) ആണ് മരിച്ചത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കായംകുളം സ്വദേശി മുജീബാണ് കൊലപാതകത്തിനു പിന്നിൽ. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു. സിയാദിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഎം ഇന്ന് കായംകുളം നഗരസഭ പരിധിയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു..
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News