മുംബൈ: സെൻട്രൽ റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ ചില റെയിൽവെ സ്റ്റേഷനുകളിൽ 50 രൂപയാക്കി.വേനൽക്കാല യാത്രാ തിരക്ക് മുന്നിൽ കണ്ട് മാത്രമാണ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതെന്നും ഇത് താത്കാലികമാണെന്നും സെൻട്രൽ റെയിൽവേയുടെ വാർത്താക്കുറിപ്പിൽ പറയുന്നു..
കൊവിഡ് 19 ന്റെ സാഹചര്യത്തിൽ വേനൽക്കാലത്ത് ജനത്തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് റെയിൽവേയുടെ വാദം. ഛത്രപതി ശിവജി ടെർമിനൽ, മുംബൈയിലെ ലോകമാന്യ തിലക് ടെർമിനൽ, താനെ, കല്യാൺ, പൻവേൽ, ഭിവാണ്ടി റോഡ് സ്റ്റേഷനുകളിലാണ് പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കിയത്.പത്ത് രൂപയായിരുന്നു നേരത്തെ പ്ലാറ്റ്ഫോം ടിക്കറ്റിന് വില.ജൂൺ 15 വരെ ഈ നിരക്ക് തുടരുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.