32.3 C
Kottayam
Thursday, May 2, 2024

ഷവോമി എംഐ 10ടിയുടെ വില കുറച്ചു: 6ജിബി 8ജിബി പതിപ്പുകള്‍ക്ക് വിലക്കുറവ് ലഭ്യം

Must read

മുംബൈ:ഷവോമി എംഐ 10ടിയുടെ വില വെട്ടിക്കുറച്ചതായി റിപ്പോർട്ട്.എംഐ 10 ഫോണിന്‍റെ അപ്ഗ്രേഡ് മോഡലായിട്ടാണ് 10 ടി കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യയില്‍ ഇറങ്ങിയത്. 64 എംപിയാണ് ഫോണിന്‍റെ പ്രൈമറി സെന്‍സര്‍.

144 ഹെര്‍ട് ഡിസ്പ്ലേയും, ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 865 പ്രോസസ്സറുമാണ് ഇതിന്‍റെ പ്രധാന പ്രത്യേകതകള്‍. ഇതോടെ എംഐ 10ടി 6ജിബി പതിപ്പ് 35999 രൂപയില്‍ നിന്നും 32999 രൂപയായി കുറഞ്ഞു. 8ജിബി മോഡലിന്‍റെ വില 37999 രൂപയായിരുന്നു.  ഇപ്പോൾ  3000 രൂപ കുറഞ്ഞ് 34999 രൂപയായി.

20 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ. 33 wഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനം തുണയ്ക്കുന്ന ഈ ഫോണ്‍ കോസ്മിക്ക് ബ്ലാക്ക്, ലൂണാര്‍ സില്‍വര്‍ എന്നീ കളര്‍ പതിപ്പുകളിലാണ് ലഭ്യമാകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week