അയോധ്യയിൽ വാ​ക്കു​പാ​ലി​ച്ച​ത് പോ​ലെ ശ​ബ​രി​മ​ല​യി​ലും ബി​ജെ​പി നീ​തി ന​ട​പ്പാ​ക്കു​മെ​ന്ന് സ്മൃ​തി ഇ​റാ​നി

കോ​ട്ട​യം : അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ല്‍ വാ​ക്കു​പാ​ലി​ച്ച​ത് പോ​ലെ ശ​ബ​രി​മ​ല​യി​ലും ബി​ജെ​പി നീ​തി ന​ട​പ്പാ​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. കെ. ​സു​രേ​ന്ദ്ര​ന്‍ ന​യി​ക്കു​ന്ന വി​ജ​യ​യാ​ത്ര​യ്ക്ക് കോ​ട്ട​യ​ത്ത് ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി.

പാർട്ടിക്ക് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന പ്രവർത്തകരും ബലിദാനികളുമാണ് ബിജെപിയുടെ ശക്തി. കേരളത്തിലെ നിരവധി ബലിദാനികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയാണ് വിജയയാത്ര. കേരളത്തിൽ അക്രമ രാഷ്ട്രീയം അവസാനിച്ചിട്ടില്ലെന്നും രക്തം കൊണ്ടുള്ള രാഷ്ട്രീയം അവസാനിക്കണമെങ്കിൽ ബിജെപി അധികാരത്തിലെത്തണമെന്നും സ്മൃതി ഇറാനി പറഞ്ഞു.

രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് കേരളത്തിലേക്ക് ഓടിയൊളിച്ചു. 15 വർഷം അമേഠിയിലെ ജനതയെ രാഹുൽ വഞ്ചിച്ചു. കേരളത്തിലെത്തിയ രാഹുൽ ഗാന്ധി കമ്യൂണിസ്റ്റുകാർക്കെതിരെ നിലപാടെടുക്കുന്നില്ലെന്ന് പറഞ്ഞ സ്മൃതി അഴിമതിക്കാരായ കോൺഗ്രസിന് സംസ്ഥാന സർക്കാരിനെതിരെ അഴിമതി ആരോപണം നടത്താൻ എന്ത് അവകാശമാണുള്ളതെന്നും ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News