25.1 C
Kottayam
Sunday, November 24, 2024

സുധാകരന്‍ പണ്ട് തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധിയിട്ടു; ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി

Must read

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളും വിമർശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരിക്കൽ തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ സുധാകരന് പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തിന്റെ അടുത്ത ആളിൽ നിന്ന് തനിക്ക് വിവരം ലഭിച്ചിരുന്നതായി മുഖ്യമന്ത്രി വെളിപ്പെടുത്തി. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം ഓർത്തെടുത്തുകൊണ്ട് ഇന്ന് വാർത്താസമ്മേളനത്തിലാണ് സുധാകരനെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചത്.

മുഖ്യമന്ത്രിയുടെ വാക്കുകൾ

‘ഒരു ദിവസം രാവിലെ സുധാകരന്റെ സുഹൃത്ത് രാവിലെ എന്റെ വീട്ടിലെത്തി. സുധാകരന്റെ ഫൈനാൻസർ കൂടിയായിരുന്നു അയാൾ. നിങ്ങൾ വളരെ ശ്രദ്ധിക്കണമെന്ന് പറഞ്ഞു. സുധാകരൻ വലിയ പദ്ധതിയുമായിട്ടാണ് നടക്കുന്നത്. നിങ്ങളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള പരിപാടിയാണുള്ളത്. അപ്പോൾ ഞാൻ പറഞ്ഞു, വരുന്നിടത്ത് കാണാമെന്ന്. എനിക്കെന്റെ ഭാര്യയോട് പോലും പറയാനാവില്ല. അവൾക്ക് മനസ്സമാധാനം ഉണ്ടാവില്ല. രണ്ട് കുട്ടികളേയും കൈയിൽ പിടിച്ച് സ്കൂളിൽ പോകുന്ന കാലമാണ്. ആരോടും ഞാൻ പറയാൻ പോയില്ല. ഇതെല്ലം കടന്നുവന്നതാണ്. മോഹങ്ങൾ പലതും ഉണ്ടായിട്ടുണ്ടാകും. വിചാരിക്കുന്നത് പോലെ വിജയനെ വീഴ്ത്താൻ കഴിയില്ല എന്നത് സുധാകരന്റെ അനുഭവമാണ്’ മുഖ്യമന്ത്രി പറഞ്ഞു.

കോളേജ് പഠനകാലത്ത് തന്നെ ചവിട്ടിവീഴ്ത്തിയെന്ന സുധാകരന്റെ പരാമർശത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോളായിരുന്നു മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ.

സുധാകരനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളിൽ നിന്ന്….

സുധാകരനെ പറ്റി ഞാൻ പറയുന്നത് എടുക്കേണ്ട, സഹപ്രവർത്തനായിരുന്ന പി.രാമകൃഷ്ണൻ എന്താണ് പറഞ്ഞതെന്ന് ഓർക്കണം. കണ്ണൂരിലെ കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നു പി.രാമകൃഷ്ണൻ. ഇതൊന്നും ഞാൻ പറയേണ്ട ആളല്ല. എന്നാൽ വല്ലാതെ പൊങ്ങച്ചം പറയുമ്പോൾ സമൂഹം ഇത് കേട്ടുകൊണ്ടിരിക്കുകയാണ്. ഈ പറയുന്നത് ശരിയാണെന്ന് അഭിപ്രായം എനിക്കില്ല.രാമകൃഷ്ണൻ പറഞ്ഞത് മാത്രം എടുക്കുക. പണമുണ്ടാക്കാൻ മാത്രമാണ് സുധാകരൻ രാഷ്ട്രീയത്തിലിറങ്ങിയത്. പലരേയും കൊന്ന് പണമുണ്ടാക്കി. പിണറായി വിജയൻ പറഞ്ഞതല്ല ഇത്. കണ്ണൂരിലെ കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാവിയിരുന്ന ആൾ പറഞ്ഞതാണിത്.

വിദേശ കറൻസി ഇടപാടുള്ള സുധാകരന് ബ്ലേഡ് കമ്പനി കമ്പനികളുണ്ട്. മണൽ മാഫിയയുമായി നേരിട്ട് ബന്ധമുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിന് പറ്റിയ ആളല്ല സുധാകരൻ. നേതാക്കൾക്ക് അയാളെ പേടിയാണ്. കൊല്ലപ്പെട്ടവർക്കായി പിരിച്ച പണം സ്വന്തം പോക്കറ്റിലാക്കുന്നു. രാമകൃഷ്ണന്റെ വാചകങ്ങൾ എന്തായിരുന്നുവെന്ന് സുധാകരൻ ഓർക്കുന്നത് നല്ലതാണ്.

അലഞ്ഞ് നടന്ന വന്ന റാസ്കലാണ് സുധാകരൻ,ഭീരുവുമാണ്. ജയിച്ചതിന് ശേഷം എംപി തിരിഞ്ഞ് നോക്കാത്ത പ്രദേശം കണ്ണൂരിലുണ്ട്. സുധാകരൻ വന്നതിന് ശേഷമുള്ള തിരഞ്ഞെടുപ്പുകളിലാണ് കാസർകോട്, കണ്ണൂർ, വടകര മേഖലകളിൽ പാർട്ടിക്ക് തോൽവി ഉണ്ടാകുന്നത്. ഇതൊന്നും ഞങ്ങളാരും പറഞ്ഞതല്ല.ഒപ്പമുണ്ടായിരുന്ന പുഷ്പരാജും പ്രകാശ്ബാബുവും എങ്ങനെ സുധാകരന് എതിരായി എന്ന് രാമകൃഷ്ണൻ പറയുന്നുണ്ട്. പുഷ്പരാജിനെ അക്രമിച്ച് കാല് തകർത്തതിനെ കുറിച്ച് പറയുന്നുണ്ട്.

ഡിസിസി പ്രസിഡന്റായതിന് ശേഷം തന്റെ ശവഘോഷയാത്രയും കോലം കത്തിക്കലും ഡിസിസി ഓഫീസിൽ നിന്ന് പുറത്താക്കലും നടത്തിയ യൂത്ത് കോൺഗ്രസുകാർ പാർട്ടിയെ നശിപ്പിക്കാനല്ലെ കൂട്ട് നിന്നത്. സുധാരന്റെ ചെയ്തികൾ പറഞ്ഞതിന് ഡിസിസി ഓഫീസിൽ രാമകൃഷ്ണനെ കയറാൻ സമ്മതിച്ചില്ല.

ഇപ്പോൾ രാമകൃഷ്ണൻ ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹത്തിന്റെ വാക്കുകൾ പൊതുവേദിയിൽ ലഭ്യമാണ്. സുധാരനോടൊപ്പം അതേ കളരിയിൽ പയറ്റിയ മമ്പറം ദിവാകരൻ പറഞ്ഞിട്ടുണ്ട് ഒരു അഭിമുഖത്തിൽ ‘ ഡിസിസി അംഗം പുഷ്പരാജിന്റെ കാൽ അടിച്ച് തകർത്തതടക്കം ഒരുപാട് സംഭവങ്ങളുണ്ട്. തന്റെ പക്കലുള്ള ഫോട്ടോകളും തെളിവുകളും പുറത്ത് വിട്ടാൽ കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് പറയില്ല.

തലശ്ശേരിയി ഇന്ദിരാഗാന്ധി ആശുപത്രിയിൽ വെച്ച് തന്നെ കൊലപ്പെടുത്താൻ ശ്രമം നടന്നതായും മമ്പറം ദിവാകരൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഡിസിസി ഓഫീസിനായി പിരിച്ച കോടികൾ എവിടെ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.
ചിറക്കൽ സ്കൂൾ വാങ്ങാൻ സുധാകരന്റെ നേതൃത്വത്തിൽ ഗൾഫിൽ നിന്നുൾപ്പടെ 30 കോടി പിരിച്ചു. അത് എവിടെ?.സ്കൂൾ വാങ്ങിയതുമില്ല.സുധാകരന്റെ സമപ്രായക്കാരനും അന്ന് കോളേജിൽ ഒപ്പം പഠിച്ചിരുന്നതുമായ എ.കെ.ബാലൻ പറഞ്ഞതുമായ ചില കാര്യങ്ങളുണ്ട്. അതും മറന്ന് പോകണ്ട.

സി.എച്ച്.മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ബ്രണ്ണൻ കോളേജിൽ ഉദ്ഘാടനത്തിന് വന്നു. പുതുക്കിയ ആ ഹാളിന്റെ ഉദാഘാടനത്തിന് പോയപ്പോഴാണ് ബാലൻ ഈ കഥ തന്നോട് പറഞ്ഞത്.
‘ചടങ്ങിൽ പങ്കെടുക്കാനെത്തിയ സിഎച്ച് മുഹമ്മദ് കോയയെ കരിങ്കൊടി കാട്ടി, ചെരിപ്പെറിഞ്ഞു. ചടങ്ങ് അലങ്കോലപ്പെടുത്താൻ ശ്രമിച്ചു. അന്ന് സി.എച്ചിന് ചടങ്ങ് സുഗമമായി നടത്താനായത് അന്നത്തെ എ.കെ.ബാലനടക്കമുള്ള പ്രവർത്തകരുടെ ബലത്തിലാണ്. ഇപ്പോൾ വീരവാദം മുഴക്കുള്ള സുധാകരൻ ആ സംഭവം മറന്ന് കാണില്ല. അർധനഗ്നനായി ആ കോളേജ് ചുറ്റിപ്പിച്ചു അവർ. സുധാകരന്റെ അതിക്രമത്തെ നേരിടാനെത്തിയ വിദ്യാർഥികൾ അദ്ദേഹത്തെ നേരെ വസ്ത്രമണിയാൻ സമ്മതിച്ചില്ല. കോളേജിന് ചുറ്റും നടത്തിപ്പിച്ചു. വലിയ പൊങ്ങച്ചം പറഞ്ഞത് കൊണ്ട് കാര്യമില്ല.

അദ്ദേഹം മൂന്ന് വർഷങ്ങൾക്ക് മുമ്പ് പറഞ്ഞിട്ടുണ്ട്. ബിജെപിയുമായി യോജിച്ച് പോകാൻ സാധിക്കുമെന്ന് തോന്നിയാൽ പോകുമെന്ന് പറഞ്ഞു. ഇപ്പോൾ അതിൽ ഉറച്ച് നിൽക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

നിമിഷങ്ങളുടെ ആയുസ് ! ശ്രേയസിന്‍റെ റെക്കോർഡ് തകർന്നു, ഐപിഎല്ലിലെ റെക്കോർഡ് തുകക്ക് റിഷഭ് പന്തിനെ സ്വന്തമാക്കി ഈ ടീം

ജിദ്ദ: ഐപിഎല്ലിലെ റെക്കോര്‍ഡ് തുകയ്ക്ക് റിഷഭ് പന്തിനെ ടീമിലെത്തിച്ച് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്.വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കാണ് ലഖ്നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. ലേലത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് പോകുമെന്ന്...

യുപിയിൽ സംഘർഷം:3 പേർ മരിച്ചു;22 പേർക്ക് പരിക്ക്

ലഖ്നൗ: ഉത്തർ പ്രദേശിലെ സംബാലിലുണ്ടായ സംഘർഷത്തിൽ 3 പേർ മരിച്ചതായി റിപ്പോർട്ട്. കോടതി ഉത്തരവിനെ തുടർന്ന് ഷാഹി ജമാ മസ്ജിദിൽ സർവേ നടത്താൻ എത്തിയ അഭിഭാഷക കമ്മീഷനും പൊലീസിനും നേരെ ഒരുകൂട്ടമാളുകൾ കല്ലെറിഞ്ഞതിനെ...

അദാനി പ്രതിസന്ധിയിലേക്ക്; ചോദ്യം ചെയ്യലിന് യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേ‍ഞ്ച് കമ്മീഷന്‍ നോട്ടീസ്

മുംബൈ:ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേ‍ഞ്ച് കമ്മീഷന്‍ നോട്ടീസയച്ചു.. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സൗരോർജ വൈദ്യതി കരാർ ലഭിക്കാൻ 2200 കോടി രൂപ...

അടുക്കളയിൽ ഓടിക്കളിച്ച് എലികൾ,കഴിക്കാൻ ഇഷ്ടമുള്ള ഭക്ഷണം; ദൃശ്യങ്ങൾക്ക് പിന്നാലെ ചാവക്കാട്ടെ ഹോട്ടൽ അടപ്പിച്ചു

തൃശൂര്‍: അടുക്കളയിൽ എലികളുടെ സാന്നിധ്യം കണ്ടെത്തിയ ഹോട്ടൽ നഗരസഭ അടപ്പിച്ചു. തൃശൂര്‍ ചാവക്കാട് നഗരസഭയിലെ കുന്നംകുളം റോഡിൽ പ്രവർത്തിക്കുന്ന ഓട്ടോഗ്രാഫ്  റെസ്റ്റോറന്‍റ് ആന്‍ഡ് കഫെ എന്ന സ്ഥാപനത്തിന്‍റെ അടുക്കളയിലെ ഭക്ഷണപദാർത്ഥങ്ങൾ എലികൾ ഭക്ഷിക്കുന്നതുമായി...

‘പരാജയം ഏറ്റെടുക്കാം, സന്ദീപ് വാര്യർ വന്നതുകൊണ്ടാണ് ജയിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ പറയട്ടെ: സി.കൃഷ്ണണകുമാർ

പാലക്കാട്: ഉപതിരഞ്ഞെടുപ്പിലെ പരാജയം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍. താന്‍ ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടിപ്രവര്‍ത്തകനാണെന്നും ഒഴിഞ്ഞുമാറാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ കാരണമാണ് പരാജയപ്പെട്ടതെന്ന് പാര്‍ട്ടി പറയുകയാണെങ്കില്‍ അത് ഏറ്റെടുക്കാന്‍ തയ്യാറാണ്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.