Home-bannerKeralaNews
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്നുണ്ടാകില്ല
തിരുവനന്തപുരം: കൊവിഡ് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തി വരുന്ന വാര്‍ത്താസമ്മേളനം ഇന്ന് ഉണ്ടായിരിക്കുന്നതല്ല. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. എന്തുകൊണ്ടാണ് സമ്മേളനം റദ്ദാക്കിയത് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് 19 കേസുകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ്. 24 മണിക്കൂറിനുള്ളില്‍ 3970 പുതിയ രോഗബാധയും 103 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 85,940 ല്‍ എത്തിയപ്പോള്‍ മരണസംഖ്യ 2752 ആയി ഉയര്‍ന്നു. രോഗമുക്തി നേടുന്ന നിരക്ക് രാജ്യത്ത് 35 ശതമാനത്തിന് മുകളിലാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News